ചളി മീഷ്യന്‍.. ഇത് നിങ്ങളെ ട്രോളനാക്കും..വലിയ ട്രോളന്‍

chalimachine for trollers

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ പുതിയൊരു ശാഖയായി മാറുകയാണ് ‍. ആക്ഷേപഹാസ്യത്തിന് പുതിയ രൂപത്തിന്‍റെ രസം അനുഭവിക്കുന്ന അസ്വാദകര്‍ക്ക് ഒപ്പം അതിന്‍റെ ചൂട് അറിഞ്ഞവരും ഏറെ. ട്രോളുകള്‍ എല്ലാവര്‍ക്കും തയ്യറാക്കാന്‍ കഴിയുമോ, അതിന് ഫോട്ടോഷോപ്പ് ഒക്കെ വേണ്ടെ എന്ന് ചിന്തിക്കുന്നവരാണ് സാധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

എന്നാല്‍ ആ ചിന്തകള്‍ എല്ലാം തന്നെ അസ്ഥനത്താക്കി ട്രോള്‍ മീഷ്യന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് തരംഗമാകുകയാണ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിംഗിലൂടെയും മഗ്രയിലൂടെയും ട്രോളിനെ ജനകീയമാക്കിയ അതേ സംഘമാണ് ചളി മീഷ്യന് പിന്നില്‍. നിങ്ങളുടെ മനസില്‍ ഇത്തിരി ആക്ഷേപ ഹാസ്യം ബാക്കിയുണ്ടോ,? എങ്കില്‍ വരയോ മലയാളം ടൈപ്പിംഗോ കാര്യമായി പഠിക്കാതെ നല്ല ഒന്നാന്തരം ട്രോളനായി നിങ്ങള്‍ക്ക് മാറാം അതാണ് മാഗ്ര ടീം ഒരുക്കുന്ന ചളി മീഷ്യന്‍റെ പ്രധാന പ്രത്യേകത.

ലബീബ് എം, ഹിരണ്‍ വേണുഗോപാലന്‍, ഹൃഷികേശ് കെബി, ഓറിയോണ്‍ ചമ്പാടിയില്‍, മുനീഫ് ഹമീദ് എന്നിവരാണ് ചളിമെഷ്യന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍. തയ്യല്‍മെഷീന്‍ ലോഗോയാക്കിയാണ് ചളിമിഷ്യന്‍ വെബ്‌സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ച് യൂണികോഡ് ഫോണ്ടുകള്‍ ഉള്ളതിനാല്‍ ഇഷ്ടത്തിനൊത്ത ഫോണ്ടുകളുടെ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടിവരില്ല. ടോംസിനാണ് വെബ്‌സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.

ചളിമിഷ്യനിലേക്ക് പ്രവേശിപ്പിക്കാം....

Latest Videos
Follow Us:
Download App:
  • android
  • ios