'സാറേ... ന്യൂയർ പൊളിക്കാൻ ലീവ് വേണമെന്ന് ജീവനക്കാരൻ'; ഡബിൾ ഓക്കെ പറഞ്ഞ് സിഇഒ, വൈറലായി പോസ്റ്റ്

ന്യൂയർ തലേന്ന് രാത്രി വൈകിയുള്ള പാർട്ടി ലീവ് ആവശ്യപ്പെട്ട് കൊണ്ട് സിഇഒയ്ക്ക് ജീവനക്കാരന്‍റെ മെസേജ് ലഭിച്ചത്. സിഇഒ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. 

CEO Response To Employees Late Night Party Leave Request Goes Viral in linked in vkv

ദില്ലി: പെട്ടെന്ന് അവധി ചോദിച്ചാൽ ഉടനെ അനുവാദം നല്കുന്ന എത്ര സ്ഥാപനങ്ങളുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ജീവനക്കാരനും തമ്മിലുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അവധി നല്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് കൂടിയാണിത് വഴി തുറന്നിരിക്കുന്നത്. അൺസ്റ്റോപ്പിന്റെ സ്ഥാപകനും സിഇഒയുമായി അങ്കിത് അഗർവാളാണ് തന്റെ ജീവനക്കാരനുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ചിരിക്കുന്നത്. 

ന്യൂയർ പാർട്ടിയും പരിപാടികളും നടക്കുന്നതിനാൽ അവധി ചോദിക്കുന്നു എന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം. 'ഏതൊരു ടീമിനുള്ളിലും തുറന്നുപറച്ചിലുകൾ നിർണായകമാണ്. നിങ്ങള്‌‍ക്ക് നിങ്ങളുടെ ടീമിനെ വിശ്വസിക്കാം. തുറന്നു പറച്ചിലുകളിലൂടെ പരസ്പരം പിന്തുണക്കപ്പെടുമെന്ന ഉറപ്പ് ടീമിനുള്ളിലുള്ളവർക്ക് ഉണ്ടാകും'- സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് അഗർവാൾ എഴുതിയതിങ്ങനെയാണ്. ന്യൂയർ തലേന്ന് രാത്രി വൈകിയുള്ള പാർട്ടി ലീവ് ആവശ്യപ്പെട്ട് കൊണ്ട് സിഇഒയ്ക്ക് ജീവനക്കാരന്‍റെ മെസേജ് ലഭിച്ചത്. സിഇഒ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. 

സഹപ്രവർത്തകർ പരസ്പരം തുറന്നു സംസാരിക്കുകയും സത്യസന്ധരായി നിൽന്നതും അനുസരിച്ച് അത് മികച്ച ആശയവിനിമയത്തിനും സഹകരണത്തിനും മൊത്തത്തിലുള്ള വിജയത്തിനും വഴിയൊരുക്കുന്ന വിശ്വാസത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുമെന്ന് അഗർവാൾ പോസ്റ്റിൽ പറയുന്നു. സിഇഒയുടെ പ്രതികരണത്തെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് പിന്തുണച്ചത്. തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയവരും ഇതിനെ യഥാർത്ഥ ടീം ബിൽഡിംഗ്, ടീം ലീഡർ, നേതൃത്വം എന്ന് വിളിക്കുമെന്ന് പറഞ്ഞവരായിരുന്നു കമന്റ് ബോക്സിലെ ഏറെ പേരും. 

ഒരു സ്ഥാപകനും അവരുടെ ജോലിസ്ഥലത്തെ പങ്കാളികളും തമ്മിലുള്ള സൗഹൃദത്തിന് സാക്ഷ്യം വഹിക്കുന്നത് എത്ര സന്തോഷകരമാണ്. മിക്ക ഓർഗനൈസേഷനുകളിലും സുതാര്യത, സത്യസന്ധത, ആത്മാർത്ഥത എന്നിവയുടെ അടിസ്ഥാന തലങ്ങൾ പോലുമില്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.  അഗർവാൾ സാഹചര്യം കൈകാര്യം ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ചവരുമുണ്ട്. ജോലിക്ക് വരുന്നില്ല എന്ന് അവസാന നിമിഷം മെസ്സേജ് അയക്കുന്നത് സ്വാർത്ഥവും സ്വാർത്ഥതയുമാണെന്ന്  പറഞ്ഞവരുമുണ്ട്.  ലിങ്ക്ഡ്ഇൻ ഉപയോക്താക്കളിൽ നിന്ന് 10,000-ത്തിലധികം പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചത്.

Read More : റോഡിൽ വാഹന പരിശോധന, വണ്ടി നിർത്തി പരുങ്ങി യുവാക്കൾ; സംശയം തോന്നി പൊലീസ് പൊക്കി, ബാഗിൽ എംഡിഎംഎ!

Latest Videos
Follow Us:
Download App:
  • android
  • ios