ഐഫോണ്‍ X നിര്‍മ്മാണം ആപ്പിള്‍ നിര്‍ത്തുന്നു
- ആപ്പിള്‍ ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ എക്സ്, വിലകുറഞ്ഞ മോഡല്‍ ഐഫോണ്‍ എസ്ഇ എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി
ന്യൂയോര്‍ക്ക്: ആപ്പിള്‍ ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ എക്സ്, വിലകുറഞ്ഞ മോഡല്‍ ഐഫോണ്‍ എസ്ഇ എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനം ബ്ലൂഫിന്‍ ആണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിടുന്നത്. ഐഫോണിന്‍റെ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം.
എല്‍സിഡി സ്ക്രീന്‍ നിര്‍മ്മിതമായ ഐഫോണ്‍ 9, ഒഎല്‍ഇഡി സ്ക്രീനോടെയുള്ള ഐഫോണ്‍ 11,ഐഫോൺ 11 പ്ലസ് എന്നിവയാണ് ആപ്പിള്‍ ഇറക്കാന്‍ ഉദ്ദേശിച്ചിക്കുന്നത് എന്നാണ് ബ്ലൂഫിന്‍ പറയുന്നത്. 6.1 ആയിരിക്കും ഈ വര്‍ഷം ഇറക്കുന്ന ആപ്പിള്‍ ഐഫോണുകളുടെ സ്ക്രീന്‍ വലിപ്പം എന്നും സൂചനയുണ്ട്.
മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ 28 ദശലക്ഷം ആപ്പിള്‍ ഐഫോണ്‍ 9, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്ലസ് യൂണിറ്റുകള്‍ ഇറക്കുവനാണ് നീക്കം നടത്തുന്നത്. 2018 ലെ മൂന്നാംപാദത്തിലാണ് ഈ ലക്ഷ്യം. 2019 ആദ്യ പാദത്തില്‍ ഇത് 46 ദശലക്ഷമായി ഉയര്‍ത്തും. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 2018 ഓടെ ഐഫോണ്‍ x പിന്‍വലിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.