ഈജിപ്റ്റില്‍ ബിസി 350 കാലഘട്ടത്തിലെ 40 മമ്മികൾ കണ്ടെത്തി

ബിസി 305 ൽ‌ ഈജിപ്റ്റ് ഭരിച്ച പറ്റോളമി രാജവംശക്കാലത്ത് ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങളാണ് ഭൂഗർഭ അറയിൽനിന്ന് കിട്ടിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എൽനെനിയ പറയുന്നു.

40 Mummies Found In Egypt

കെയ്റോ: ഈജിപ്റ്റില്‍ നിന്നും കുട്ടികളും മൃഗങ്ങളുമടക്കം 40ലധികം മമ്മികളെ കണ്ടെത്തി. മധ്യ ഈജിപ്റ്റിലെ പുരാവസ്തു ഗവേഷകരാണ് ഈ വലിയ പൌരണിക മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിസി 305 ൽ‌ ഈജിപ്റ്റ് ഭരിച്ച പറ്റോളമി രാജവംശക്കാലത്ത് ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങളാണ് ഭൂഗർഭ അറയിൽനിന്ന് കിട്ടിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എൽനെനിയ പറയുന്നു.
 
മുതിർന്നവർ, കുട്ടികൾ, മൃഗങ്ങൾ ഉൾപ്പെടെയുള്ള മമ്മികളാണ് കളിമൺ ശവക്കല്ലറകളിലായി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ 12 കുട്ടികൾ, ആറ് മൃഗങ്ങളെയും കണ്ടെത്തിയതായി ഖാലിദ് പറഞ്ഞു. മാസങ്ങളായുള്ള പര്യവേക്ഷണത്തിനുശേഷമാണ് മമ്മികൾ പുറത്തെടുത്തത്.

കഴിഞ്ഞമാസം  ഫെബ്രുവരിയിലാണ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. ഭൂഗർഭത്തിൽനിന്ന് ഒമ്പത് മീറ്റർ താഴ്ച്ചയിൽ‌നിന്ന് രണ്ട് കല്ലറകളില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരു കല്ലറകളിലും രണ്ട് അറകൾ ഉണ്ടായിരുന്നു. കല്ലറകളിൽനിന്ന് മൺപാത്രങ്ങൾ കണ്ടെടുത്തു. അലക്സാണ്ടറിന്‍റെ പിൻഗാമിയായ പറ്റോളമി രാജാവിന്‍റെ കാലത്ത് അടക്കം ചെയ്ത മൃതദേഹങ്ങളാണിവയെന്നും ഖാലിദ് വ്യക്തമാക്കി.  

Latest Videos
Follow Us:
Download App:
  • android
  • ios