പുതിയ വീട്ടിലേക്ക് മാറിയ സന്തോഷത്തിൽ യമുനയും ഭർത്താവ് ദേവനും
പശുവിനെയും കോഴിയേയും താറാവിനെയുമൊക്കെ വളര്‍ത്തണം. കൃഷിയും ഫാമും ഒക്കെയാണ് പ്ലാന്‍. ഈ കോംപൗണ്ടിന് പുറത്തിറങ്ങാതെ ജീവിക്കാവുന്ന സാഹചര്യമാണ് പുതിയ വീട്ടിലുള്ളതെന്നും താരങ്ങൾ അഭിപ്രായപെട്ടു.
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് യമുന റാണി. മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ യമുന റാണി സിനിമയിലും സീരിയലിലും ചെയ്തു കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരികെയാണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുന്നത്. തിരിച്ചു വരവിൽ സീരിയൽ രംഗത്താണ് യമുന സജീവമായത്.
താരത്തിന്റെ രണ്ടാം വിവാഹവും 'ഞാനും എന്റാളും' റിയാലിറ്റി ഷോയിലെ ഇരുവരുടെയും പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ വീട്ടിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് താരങ്ങൾ. വീട്ടിലേക്ക് പുതിയ സാധനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും പഴയതെല്ലാം പുതുക്കി എടുക്കുകയായിരുന്നുവെന്നുമാണ് യമുനയും ഭർത്താവും പറയുന്നത്. യമുനയുടെ നിർദേശപ്രകാരം വീട്ടിൽ വരുത്തിയ ചില മാറ്റങ്ങളെ കുറിച്ചുമെല്ലാം ഇരുവരും വിശദമാക്കി.
'ഞാനും ന്റാളും ഷോയില്‍ വെച്ച് ദേവേട്ടന് എന്റെ കൈയ്യിലൊരു താക്കോല്‍ തന്നിരുന്നു. അത് ഒഫീഷ്യലായി നിര്‍വഹിച്ചത് ഇന്നാണ്. ഞങ്ങളുടെ വീടിന്റെ പാലുകാച്ചലായിരുന്നു. എല്ലാ വിശേഷവും ഞാന്‍ നിങ്ങളോട് പറയാറുള്ളതാണ്. ഈ സന്തോഷവും നിങ്ങളുമായി പങ്കുവെക്കുന്നു. വീടെന്ന് പറയാന്‍ ഞങ്ങള്‍ വീടല്ല ഉദ്ദേശിക്കുന്നത്. ഈ പ്രകൃതിയില്‍ വന്ന് ഇരിക്കാനുള്ള ചെറിയൊരു ഇടമാണ്. വലിയൊരു വീട് വെച്ച് ചുറ്റിനും അടച്ചിരിക്കാനല്ല' എന്നാണ് യമുന പറയുന്നത്.
പശുവിനെയും കോഴിയേയും താറാവിനെയുമൊക്കെ വളര്‍ത്തണം. കൃഷിയും ഫാമും ഒക്കെയാണ് പ്ലാന്‍. ഈ കോംപൗണ്ടിന് പുറത്തിറങ്ങാതെ ജീവിക്കാവുന്ന സാഹചര്യമാണ് പുതിയ വീട്ടിലുള്ളതെന്നും താരങ്ങൾ അഭിപ്രായപെട്ടു. 'കലാരംഗത്താണല്ലോ ഭാര്യ എവിടേലും പോവുമ്പോള്‍ അവൾക്ക് ഒരുങ്ങി പോവാന്‍ നല്ലൊരു സ്ഥലം വേണമെന്നതിനാൽ നല്ലൊരു മേക്കപ്പ് റൂം വീട്ടിൽ സെറ്റാക്കിയിട്ടുണ്ടെന്നും' യമുനയുടെ ഭർത്താവ് ദേവൻ പറഞ്ഞു. വീടിന്റെ പാല് കാച്ചലിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. വീഡിയോ വൈറലായതോടെ ആരാധകരും ആശംസകൾ നേർന്ന് എത്തി.
സസ്പെൻസ് ത്രില്ലര്‍ ചിത്രം 'പൊലീസ് ഡേ', പ്രധാന വേഷത്തില്‍ ടിനി ടോമും
'ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ', പാര്‍ട്ണറെ കുറിച്ച് അപർണ മൾബറി