'ടൊവിക്ക് പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നേ'; വിനീത്
കഴിഞ്ഞ ഇരുപത്തി മൂന്ന് വർഷമായി വിനീത് ചെന്നൈയിൽ താമസിച്ച് വരുന്ന ആളാണ്.
മലയാളത്തിന്റെ മുൻനിര യുവതാരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിനീത് ഇന്ന് മലയാള സിനിമയിലെ മുൻനിര സംവിധായകനും നടനും ഒക്കെയാണ്. നിലവിൽ കുറുക്കൻ എന്ന ചിത്രമാണ് വിനീതിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഈ അവസരത്തിൽ തനിക്കെതിരെ ഉള്ള ട്രോളുകളെ പറ്റി വിനീത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 2018 എന്ന ചിത്രത്തിന് ശേഷം 'ചെന്നൈ സൂപ്പർ സ്റ്റാർ' എന്ന ട്രോളുകളെ കുറിച്ചാണ് വിനീത് പറയുന്നത്.
"എന്നെ ഒന്നും ലൈഫിൽ സൂപ്പർ സ്റ്റാർ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ടൊവിനോയ്ക്ക് ഒക്കെ മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്. വേറെ എന്ന വേണം. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാൻ അവളോട് പറയും", എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ഫിൽമി ബീറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനീതിന്റെ പ്രതികരണം. കഴിഞ്ഞ ഇരുപത്തി മൂന്ന് വർഷമായി വിനീത് ചെന്നൈയിൽ താമസിച്ച് വരുന്ന ആളാണ്. അതുകൊണ്ട് തന്നെ ആ നഗരവുമായി ഏറെ ബന്ധവും ഉണ്ടായിരിക്കും വിനീത് ചിത്രങ്ങൾക്ക്.
'നടിപ്പിൻ നായകന്' മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; ആഘോഷമാക്കി സൂര്യ ആരാധകർ
അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. 'വർഷങ്ങൾക്കു ശേഷം' എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. വിനീതും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..