'അച്ഛനെപ്പോലെ കരുതിക്കോ എന്ന് പറഞ്ഞ നടിയെ പിന്നീട് റോമാന്‍സ് ചെയ്യാനോ': നോ പറ‍ഞ്ഞ് വിജയ് സേതുപതി

ഞാൻ കൃതിയോട് നീ എന്‍റെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ  ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.

Vijay Sethupathi On Refusing To Work Opposite Krithi Shetty vvk

ചെന്നൈ: തന്‍റെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിന് മുന്നോടിയായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാന്‍ വിസമ്മതിച്ചത് സംബന്ധിച്ച് നടന്‍ വിജയ് സേതുപതി തുറന്നുപറഞ്ഞു. നേരത്തെ പലപ്പോഴായി കോളിവുഡ‍ില്‍ കേട്ടിരുന്ന സംഭവത്തില്‍ ആദ്യമായാണ് നേരിട്ട് വിജയ് സേതുപതി ഉത്തരം നല്‍കുന്നത്. 

പ്രായ വ്യത്യാസം തന്നെയാണ് കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താൻ തയ്യാറാകാത്തതിന് കാരണമെന്ന് വിജയ് സേതുപതി പറഞ്ഞു.  "ഡിഎസ്പി സിനിമയിൽ കൃതിയുടെ ജോഡിയാകാനുള്ള ഓഫറാണ് ഞാന്‍ നിരസിച്ചത്. ഉപ്പണ്ണ എന്ന തെലുങ്ക് ചിത്രത്തില്‍ കൃതിയുടെ  അച്ഛനായി ഞാൻ അഭിനയിച്ചിരുന്നു. അത് ഡിസിപി നിർമ്മാതാക്കൾക്ക് അറിയില്ലായിരുന്നു. ഉപ്പേനയിലെ ഒരു സീനുണ്ട്, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ കൃതി നെര്‍വസായി. 

ഞാൻ കൃതിയോട് നീ എന്‍റെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ  ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.

ഡിഎസ്പിയുടെ നായികയായി കൃതിയെ പരിഗണിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് വിജയ് സേതുപതി ബുച്ചി ബാബു സനയുടെ തെലുങ്ക് ചിത്രമായ ഉപ്പണ്ണയില്‍ കൃതിയുടെ പിതാവിനെ അവതരിപ്പിച്ചതിനാൽ  കൃതിക്കൊപ്പം അഭിനയിക്കാന്‍ വിജയ് സേതുപതി വിസമ്മതിച്ചു. 

ഇപ്പോള്‍ തമിഴിന് പുറമേ ഹിന്ദിയില്‍ അടക്കം തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. ചിത്രം വ്യത്യസ്തമായ ഒരു ത്രില്ലറാണ് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

നേരത്തെ ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രത്തിന്‍റെ ഫസ്റ്റുലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.

വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം.  അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 

നിഗൂഢത ഒളിപ്പിച്ച്‌ 'ചിത്തിനി' ടീസര്‍; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിവാദത്തില്‍ ഇന്ത്യയില്‍ റിലീസ് നിഷേധിച്ചു; ഒടുവില്‍ ഒടിടിയിലേക്ക് വരുന്ന ആ ചിത്രം.!
 

Latest Videos
Follow Us:
Download App:
  • android
  • ios