'വാടി എന്‍ കരീന ചോപ്ര': നടന്‍ കാര്‍ത്തിയുടെ ചിത്രം വൈറല്‍
മുന്‍പ് സന്താനം കാര്‍ത്തി കോമ്പിനേഷനില്‍ ഏറെ ചിത്രങ്ങള്‍ വന്നിരുന്നു. ഇരുവരും ഹിറ്റ് ജോഡിയും ആയിരുന്നു.
ചെന്നൈ: തമിഴിലെ യുവ നടന്മാര്‍ക്കിടയില്‍ തന്‍റെ ഇടം കണ്ടെത്തിയ വ്യക്തിയാണ് കാര്‍ത്തി. സൂപ്പര്‍താരം സൂര്യയുടെ അനുജന്‍ എന്നതിനപ്പുറം കാര്‍ത്തി തന്‍റെ സിനിമകളിലൂടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
പെണ്‍വേഷം ധരിച്ച നടന്‍ സന്താനത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കാര്‍ത്തിയെയാണ് ചിത്രത്തില്‍ കാണുന്നത്. ത്രോബാക്ക് എന്ന ഹാഷ്ടാഗ് ഉള്ളതിനാല്‍ ചിത്രം പഴയതാണ് എന്ന് വ്യക്തമാണ്. ഇതിനകം ഇരുപതിനായിരത്തിലേറെ റിയാക്ഷനാണ് പോസ്റ്റിന് ലഭിച്ചത്. മുന്‍പ് സന്താനം കാര്‍ത്തി കോമ്പിനേഷനില്‍ ഏറെ ചിത്രങ്ങള്‍ വന്നിരുന്നു. ഇരുവരും ഹിറ്റ് ജോഡിയും ആയിരുന്നു.
എന്നാല്‍ പിന്നീട് സന്താനം നായക വേഷങ്ങള്‍ മാത്രം ചെയ്യും എന്ന തീരുമാനം എടുത്തതോടെ ജോഡി പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. എന്തായാലും അടുത്ത് തന്നെ ഇരുവരും ഒന്നിച്ച് പടം വരണം എന്നാണ് പ്രേക്ഷകര്‍ പലരും ഈ പോസ്റ്റിന് അടിയില്‍ പറയുന്നത്. പുതിയ ചിത്രത്തിനുള്ള സൂചനയാണോ ഈ ചിത്രം എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
അതേ സമയം വന്‍ വിജയമായ 'പൊന്നിയിൻ സെല്‍വനി'ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാള്‍ കാര്‍ത്തിയായിരുന്നു. കാര്‍ത്തി നായകനാകുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാര്‍ത്തി നായകനാകുന്ന ചിത്രം 'ജപ്പാന്റെ' ടീസര്‍ അടുത്തിടെയാണ് പുറത്തുവന്നത്.
'ജപ്പാൻ' എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ആരാണ് 'ജപ്പാനെ'ന്ന ചോദ്യം തലക്കെട്ടായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ കഥാപാത്രമായിരിക്കും കാര്‍ത്തിക്കെന്ന് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നു. കോമഡിക്കും പ്രധാന്യമുള്ള ചിത്രമായ 'ജപ്പാന്റെ' സംവിധാനം രാജു മുരുഗനാണ്.
എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് 'ജപ്പാൻ' നിര്‍മിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു.
കാര്‍ത്തി സോളോ നായകനായി ഒടുവിലെത്തിയ ചിത്രം 'സര്‍ദാര്‍' ആയിരുന്നു. പി എസ് മിത്രനാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സംവിധാനം ചെയ്‍തത്. ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിച്ച 'സര്‍ദാറി'ന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആയിരുന്നു റൂബന്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
'ഇത് ഞങ്ങളുടെ രാമായണം അല്ല': ആദിപുരുഷ് നിരോധിക്കണം പ്രധാനമന്ത്രിക്ക് കത്ത്
വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം