"നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിച്ചയെടുക്കുന്നു": അജയ് ദേവഗണിനോട് തെരുവില്‍ നിന്ന് ഒരു മനുഷ്യന്‍ - വീഡിയോ വൈറല്‍
നടനെതിരെയുള്ള പോസ്റ്ററുകളുമായി തിരക്കേറിയ മാർക്കറ്റിന് നടുവിൽ ഉച്ചഭാഷിണിയും മറ്റും വച്ചാണ് ഇദ്ദേഹത്തിന്‍റെ പ്രതിഷേധം ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലാകുകയാണ്.
നാസിക്: അടുത്തകാലത്തായി ബോളിവുഡ് സെലിബ്രിറ്റികൾ അവര്‍ തിരഞ്ഞെടുക്കുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തില്‍ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം മാപ്പ് പറഞ്ഞിരുന്നു. ചില താരങ്ങള്‍ ചില ഉത്പനങ്ങളുടെ പരസ്യം ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ നാസിക്കിൽ ഓൺലൈൻ ഗെയിമിംഗ് പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിനെതിരെ ഒരാള്‍ ഒറ്റായാള്‍ സമരത്തിലാണ്.
നടനെതിരെയുള്ള പോസ്റ്ററുകളുമായി തിരക്കേറിയ മാർക്കറ്റിന് നടുവിൽ ഉച്ചഭാഷിണിയും മറ്റും വച്ചാണ് ഇദ്ദേഹത്തിന്‍റെ പ്രതിഷേധം ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലാകുകയാണ്. ഇത്രയധികം സമ്പാദിച്ചിട്ടും സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നത് ദു:ഖകരമാണെന്നും. അതേസമയം ഓൺലൈൻ ഗെയിമിംഗിനെതിരെയും അതിന്റെ പരസ്യങ്ങൾക്കെതിരെയും താൻ പ്രതിഷേധിക്കുകയാണെന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ട്.
അജയ് ദേവഗണിന് വേണ്ടി ഭിക്ഷയാചിക്കുന്നു. എനിക്ക് കിട്ടുന്ന പണം അദ്ദേഹത്തിന് നല്‍കാം ഇത്തരം പരസ്യങ്ങളില്‍ നിന്നും പിന്‍മാറണം എന്ന പ്രതിഷേധക്കാരന്‍റെ കൈയ്യിലെ പ്ലക്കാർഡ് പറയുന്നു. എന്തായാലും ഈ വ്യത്യസ്ത സമരത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
"ഞാന്‍ തെരുവില്‍ യാചിച്ച് പണം ഉണ്ടാക്കും, ആ പണം ഇത്തരം പരസ്യങ്ങള്‍ ഉപേക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കും.അദ്ദേഹത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ, ഞാൻ വീണ്ടും യാചിച്ച് തുക നല്‍കും. പക്ഷേ അത്തരം പരസ്യങ്ങൾ സ്വീകരിക്കരുത്. ഞാൻ ഇത് ഗാന്ധി മാര്‍ഗ്ഗത്തിലാണ് അഭ്യർത്ഥിക്കുന്നത്," അയാൾ പറയുന്നു.
പല ആരാധകരും ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ അജയ് ദേവഗണിന് കത്തയക്കും എന്നാണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത മഹാരാഷ്ട്ര എംഎല്‍എ റെയിസ് ഷെയ്ക്ക് പറഞ്ഞത്.
സ്നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ 'കരിക്ക്' കുടുംബത്തില്‍ നിന്ന് തന്നെ
പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ചെന്നൈ' പടം തന്നെയായിരിക്കും: വിനീത് ശ്രീനിവാസന്‍