'വിവാഹദിനത്തിലെ പ്രിയ ചിത്രം'; തേജസ് പറയുന്നു
പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു വിവാഹവേദി ഒരുക്കിയത്
മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച താരജോഡികളാണ് മാളവിക കൃഷ്ണദാസും തേജസും. വിവാഹിതയാവാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ മാളവിക പങ്കുവെച്ചിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളും മെഹന്ദി ചടങ്ങും സംഗീത് നൈറ്റും അടക്കമുള്ള വീഡിയോകള്‍ വൈറലായിരുന്നു. തിരക്കുകളിലായിരുന്നെങ്കിലും കല്യാണ ദിവസവും മാളവിക് വ്ളോഗ് ചെയ്തിരുന്നു. തലേദിവസം ഉറങ്ങാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും എല്ലാം ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു വിവാഹവേദി ഒരുക്കിയത്. വരനെ സ്വീകരിക്കാനായി വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളും വേദിക്ക് മുന്നിലുണ്ടായിരുന്നു. കല്യാണ ആല്‍ബത്തില്‍ തനിക്കേറെ പ്രിയപ്പെട്ട ചിത്രം ഏതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് തേജസ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അടിപൊളിയാണ്, ഈ ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. മാളു ശരിക്കും ലക്ഷ്മീദേവിയെപ്പോലെയുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.
ആഗ്രഹിച്ചത് പോലെ എല്ലാ ചടങ്ങുകളും ഗംഭീരമായി നടത്താനായി. കല്യാണം നിശ്ചയിച്ചത് മുതല്‍ എല്ലാവരും ത്രില്ലിലായിരുന്നു. വ്യത്യസ്തമായ രീതിയിലായിരിക്കണം കല്യാണമെന്ന് ആഗ്രഹിച്ചിരുന്നു. മേക്കപ്പ്, സാരി, ബ്രൈഡല്‍ ലുക്ക് എന്നിവയെക്കുറിച്ചെല്ലാം മാളവികയ്ക്ക് ഐഡിയ ഉണ്ടായിരുന്നെന്നും അതിനാല്‍ തന്റെ ജോലി എളുപ്പമായിരുന്നെന്നും സ്റ്റൈലിസറ്റ് പറഞ്ഞിരുന്നു.
റിസപ്ക്ഷന്റെ സമയത്തായിരുന്നു മാളവികയും തേജസും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അത് ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറിയപ്പോള്‍ ഇതെന്താണ് ഞങ്ങള്‍ എന്തോ കുറ്റകൃത്യം ചെയ്ത പോലെ പെരുമാറുന്നതെന്നായിരുന്നു ഇരുവരും ചോദിച്ചത്. ചോദ്യങ്ങള്‍ കൂടിയതോടെ മാളവികയുടെ കൈയ്യും പിടിച്ച് നടന്ന് നീങ്ങുകയായിരുന്നു തേജസ്. ഇങ്ങനെയൊരു ചോദ്യം ചെയ്യല്‍ വേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്. മെക്കാനിക്കൽ എഞ്ചിനീയറാണ് തേജസ്. ഇരുവരും നിലവിലെ കരിയർ തന്നെ തുടരാനാണ് തീരുമാനം.
ALSO READ : മണ്‍ഡേ ടെസ്റ്റും പാസ്സായി '2018' തെലുങ്ക് പതിപ്പ്; നാല് ദിവസം കൊണ്ട് നേടിയത്
WATCH VIDEO : മിഥുന് ഇഷ്ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്മി അഭിമുഖം