Asianet News MalayalamAsianet News Malayalam

Amrutha nair : നാടും വീടും നടന്നു കാണിച്ച് അമൃത, എത്ര സിംപിളെന്ന് ആരാധകര്‍

'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത.

Serial actress Amruta Nair introduces residence area and home
Author
Kerala, First Published May 26, 2022, 4:07 PM IST | Last Updated May 26, 2022, 4:15 PM IST

പ്രേക്ഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku serial). 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത (Amrutha nair). 'കുടുംബവിള'ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് 'ശീതള്‍' ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം  അടുത്തിടെ പങ്കുവച്ച വീഡിയോ ആണ് ആരാധക‍ര്‍ ഏറ്റെടുക്കുന്നത്. 

തുരുത്തുകളും റോഡുകളും നാട്ടിടവഴികളുമെല്ലാം കാണിച്ച് തന്റെ വീടും നാടും പരിചയപ്പെടുത്തുന്നതാണ് അമൃതയുടെവ വീഡിയോ. അമൃത പങ്കുവച്ച എല്ലാ കാഴ്ചകളും പ്രേക്ഷകർക്ക് ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു കുടയും ചൂടി റോഡിലൂടെ നടന്നു തുടങ്ങുന്ന അമൃത ‘ഹോ എന്തൊരു ചൂട്’ എന്നും പറഞ്ഞാണ് യാത്ര തുടരുന്നത്. കാട് പിടിച്ച പ്രദേശത്തുകൂടെയുള്ള അമൃതയുടെ യാത്രയ്ക്കിടെ നാട്ടിലെ കനാലും തുണിയലക്കുന്ന ഇടവുമൊക്കെ അമൃത മടി കൂടാതെ കാണിക്കുന്നു.  നാട്ടിൻപുറത്ത് എല്ലാവരും കുളിക്കാൻ ആശ്രയിക്കുന്ന കുളം പരിചയപ്പെടുത്തിയ അമൃതയ്ക്ക് വലിയ  സന്തോഷമായിരുന്നു. ഒരിക്കലും വറ്റാത്ത കുളത്തെ കുറിച്ച് വാചാലയാകുന്നുണ്ട് അമൃത. 

അമൃതയുടെ പഴയകാല ചിത്രം

കുറച്ച് ദിവസംമുന്നേ അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രം തരംഗമായിരുന്നു. ഇത് അമൃത തന്നെയാണോ, എന്തെങ്കിലും ഓപ്പറേഷന്‍ ചെയ്താണോ ഇപ്പോഴുള്ള പോലെയായത് എന്നെല്ലാമായിരുന്നു ആരാധകര്‍ ആ ചിത്രത്തിന് കമന്റ് ചെയ്‍തത്. കൂടാതെ, അത് അമൃത തന്നെയാണോ എന്നും പലരും സംശയവുമായെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഫോട്ടോ, തന്റേത് തന്നെയാണെന്നും, ഇപ്പോള്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറിയൊന്നും ചെയ്‍തിട്ടില്ലെന്നും വ്യക്തമാക്കി താരം എത്തിയിരുന്നു.

'ആ ഫോട്ടോയിലെ ആള്‍ ഞാന്‍ തന്നെയായിരുന്നു. അത് ഒരു രണ്ടായിരത്തി പതിനഞ്ച് സമയത്തെ ഫോട്ടോയാണ്. അതിനുശേഷം ഇപ്പോള്‍ ഞാന്‍ ആ ഫോട്ടോയും, എന്റെ ഇപ്പോഴത്തെ ഫോട്ടോയും വച്ചുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്. എന്നോട് പലരും ചോദിച്ച കാര്യം ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ, ബോട്ടോക്‌സിന്‍ ഇന്‍ജക്ഷനെടുത്തോ, ടാബ്ലറ്റ് എന്തേലും കഴിച്ചോ അങ്ങനെയോക്കെയാണ്. കൂട്ടുകാര്‍ വരെ ചോദിക്കുന്നത് അങ്ങനെ തന്നെയാണ്. സത്യത്തില്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.

ഇതെല്ലാം ചെയ്യുന്ന ആളുകളുണ്ട്, ചിലരെയൊക്കെ എനിക്കുമറിയാം. അതവരുടെ പ്രൊഫഷന് വേണ്ടിയൊക്കെ ആകാം. അത് തെറ്റെന്നുമല്ല. എന്റെ വലിയ മാറ്റം പല്ലില്‍ കമ്പി ഇട്ടതോടെ വന്നതാണ്. വല്ല് ശരിയാകുമ്പോള്‍തന്നെ നമ്മുടെ ഫേസില്‍ നല്ല മാറ്റം വരും. കൂടാതെ ഹെയര്‍ സ്‌ട്രെക്ച്ചര്‍ ഞാന്‍ മാറ്റിയിരുന്നു. പിന്നെ അല്പം തടി വച്ചു. ഡ്രസ്സിംഗ് സ്റ്റൈല്‍ മാറ്റി. അതെല്ലാമാണ് ഒരാളെ പെട്ടന്ന് മാറ്റുന്ന കാര്യങ്ങള്‍. അതാണ് എനിക്കും സംഭവിച്ചത്. ഇപ്പോൾ വീണ്ടും പല്ലിൽ കമ്പിയിട്ടത് ചെറിയ അകൽച്ചയുള്ളത് കാരണമാണ്. അതുകൊണ്ട് ഈ മാസ്‍ക് സ്ഥിരമാക്കിയാലോ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.'- എന്നുമായിരുന്നു അമൃത പറഞ്ഞത്.
 

Latest Videos
Follow Us:
Download App:
  • android
  • ios