Asianet News MalayalamAsianet News Malayalam

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

6 best foods for hair growth
Author
First Published Oct 16, 2024, 1:07 PM IST | Last Updated Oct 16, 2024, 1:10 PM IST

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

1. ചീര

ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി നല്ലതു പോലെ വളരാന്‍ സഹായിക്കും. 

2. മുട്ട 

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. 

3. നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയതാണ് ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

4. സാല്‍മണ്‍ മത്സ്യം 

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

5. പയറുവര്‍ഗങ്ങള്‍

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

6. പഴങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ആർത്തവവിരാമ സമയത്ത് അസ്ഥികളുടെ ആരോഗ്യം കുറഞ്ഞേക്കാം; കഴിക്കേണ്ട ആറ് തരം ഭക്ഷണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios