"എന്നോ നോക്കാന്‍ എനിക്കറിയില്ലെ": പുതിയ ഗോസിപ്പ് വാര്‍ത്തയെ തള്ളി രൂക്ഷമായി പ്രതികരിച്ച് സാമന്ത
രോഗങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ആളുകൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സാമന്ത അഭ്യർത്ഥിച്ചു.
ഹൈദരാബാദ്: ഒരു സൂപ്പർ താരത്തിൽ നിന്ന് തന്‍റെ ചികില്‍സയ്ക്കായി സാമന്ത 25 കോടി രൂപ കടം വാങ്ങിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സാമന്ത. രോഗങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ആളുകൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സാമന്ത അഭ്യർത്ഥിച്ചു.
മയോസിറ്റിസ് എന്നറിയപ്പെടുന്ന ഇമ്മ്യൂണിറ്റി ഡിസോർഡർ തനിക്ക് ഉണ്ടെന്ന് 2022 ൽ സാമന്ത വെളിപ്പെടുത്തിയത്. തുടര്‍ന്ന് വളരെക്കാലം നടി ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. തുടര്‍ന്നാണ് ശാകുന്തളത്തിലൂടെ നടി തിരിച്ചുവന്നത്.
ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും തെലുങ്കിലും ഹിന്ദിയിലുമായി തിരക്കിലാണ് താരം. സിറ്റഡല്‍ എന്ന സീരിസിലും സാമന്ത ഭാഗമാകുന്നുണ്ട്. സിറ്റഡലിന് ശേഷം ചെറിയ ഇടവേളയിലാണ് അതിനിടെയാണ് പുതിയ വാര്‍ത്ത എത്തിയത്. അതിനോടാണ് നടി പ്രതികരിച്ചത്.
“മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി!? ആരോ നിങ്ങളെ പറ്റിച്ചെന്നാണ് തോന്നുന്നത്. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമേ ഞാൻ ചികില്‍സിക്കാന്‍ ചിലവഴിച്ചുള്ളൂ എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, എന്‍റെ കരിയറിൽ ഞാൻ ചെയ്ത എല്ലാ ജോലികൾക്കും മാർബിളാണ് പ്രതിഫലം ലഭിച്ചതായി ഞാൻ കരുതുന്നില്ല. അതിനാൽ, എന്നെ നോക്കാന്‍ എനിക്ക് നന്നായി അറിയാം. നന്ദി." - സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് 'ഖുഷി'യിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ശിവ നിര്‍വാണയാണ്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഖുഷിയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്ത ഈ അടുത്താണ് പുറത്തുവന്നത്.
ഖുഷിയിലെ 'ആരാധ്യ'യെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ പുറത്തുവിട്ടത് ഹിറ്റായി മാറിയിരുന്നു. കെ എസ് ഹരിശങ്കറും ശ്വേതയുമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിനായി പാടിയത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.
ചന്ദ്രമുഖി 2 ല്‍ 'ചന്ദ്രമുഖിയായി' കങ്കണ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി
സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പ്രതിസന്ധിയില്‍: രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മില്‍ തെറ്റി