ചക്കപ്പഴത്തില്‍ നിന്നും പിന്മാറി സബിറ്റ; കുറിപ്പ് ഇങ്ങനെ

"പഴയതിനെ മനസ്സില്‍ സൂക്ഷിക്കുക. പുതിയതിനെ നെഞ്ചില്‍ ഏറ്റുക.  ഈ ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ ഇത്തിരി വൈകാരികമായില്ല  എന്നുപറഞ്ഞാല്‍ അത് നുണയാകും"

Sabitta George quits Chakkappazham yet again vvk

കൊച്ചി: പ്രേക്ഷകപ്രിയം ഏറെയുള്ള പരമ്പരയാണ് ചക്കപ്പഴം.  ഇടക്കാലത്ത് ഏറെകാലം നിര്‍ത്തിവച്ചെങ്കിലും പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം പരമ്പര വീണ്ടും ആരംഭിക്കുകയായിരുന്നു. അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അമല്‍രാജ്, റാഫി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പരമ്പരയില്‍ നിന്നും താന്‍ പിന്മാറുകയാണെന്നാണ് പരമ്പരയിലെ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന സബിറ്റ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 

സബിറ്റ അവതരിപ്പിച്ച കഥാപാത്രം ലളിതയായി ഇനി സ്‌ക്രീനിലേക്കെത്തുന്നത് സിനിമാതാരം ടെസ്സയാണ്. ടെസ്സ എന്നുപറഞ്ഞാല്‍ ശരിക്കങ്ങ് മനസ്സിലായില്ലെങ്കിലും, പട്ടാളത്തിലെ നായിക എന്നുപറഞ്ഞാല്‍ മലയാളികള്‍ക്ക് ആളെ പെട്ടന്ന് പിടികിട്ടും. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്സ ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്.

ചക്കപ്പഴത്തിലേക്ക് എത്തിയത് കൃത്യം മൂന്ന് വര്‍ഷം മുന്നേയാണ് എന്നുപറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റും കഴിഞ്ഞദിവസം സബിറ്റ പങ്കുവച്ചിരുന്നു. സബിറ്റ പരമ്പരയില്‍ നിന്നും പിന്മാറുന്നത് മറ്റൊരു നല്ല പ്രൊജക്ടുമായി സഹകരിക്കാനാണെങ്കിലും, സബിറ്റയോട് ചക്കപ്പഴം വിട്ട് പോകല്ലെയെന്നാണ് ആരാധകര്‍ പറയുന്നത്. ചക്കപ്പഴത്തില്‍ എത്തി നീണ്ട മൂന്ന് വര്‍ഷമായതോണ്ടുതന്നെ കഥാപാത്രമായി പ്രേക്ഷകര്‍ സബിറ്റയെ അത്രയധികം സ്‌നേഹിച്ചിരുന്നു എന്നാണ് ആരാധകരുടെ കമന്റുകളില്‍നിന്നും മനസ്സിലാകുന്നത്. വൈകാരികമായ കുറിപ്പിനൊപ്പം തന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ചിത്രങ്ങളടങ്ങിയ വീഡിയോയും സബിറ്റ പങ്കുവച്ചിട്ടുണ്ട്.

സബിറ്റയുടെ വാക്കുകള്‍ ഇങ്ങനെ : 'പഴയതിനെ മനസ്സില്‍ സൂക്ഷിക്കുക. പുതിയതിനെ നെഞ്ചില്‍ ഏറ്റുക.  ഈ ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ ഇത്തിരി വൈകാരികമായില്ല  എന്നുപറഞ്ഞാല്‍ അത് നുണയാകും. പ്രതീക്ഷിക്കാതെ വന്ന ഒരു നിധി, അത് ഏറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചത് കൊണ്ടാവും ഇത്രയും സ്‌നേഹം നിങ്ങളുടെയൊക്കെ അടുത്തുനിന്നും അനുഭവിക്കാന്‍ സാധിച്ചത്. ഒന്നേ പറയാനുള്ളു. നന്ദി... വീണ്ടും കാണാം നമുക്ക്. മറ്റൊരു വേഷത്തില്‍, മറ്റൊരു ഭാവത്തില്‍. 
അതുവരേയ്ക്കും, എല്ലാവരും നന്നായിരിക്കുക.

ചക്കപ്പഴം സീസണ്‍ ഒന്നില്‍ 415 എപ്പിസോഡുകളിലും, സീസണ്‍ രണ്ടില്‍ 58 എപ്പിസോഡുകളിലും ഞാന്‍ ഭാഗമായിരുന്നു. എല്ലാ ഓര്‍മ്മകളും ഇവിടെ പങ്കുവയ്ക്കാന്‍ കഴിയില്ലെങ്കിലും, വിലമതിക്കുന്ന ചിലത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നെ സ്‌നേഹിച്ച, പിന്തുണ നല്‍കിയ എല്ലാവരോടും ഞാന്‍ കൃതാര്‍ത്ഥയാണ് എന്നേ ഇപ്പോള്‍ പറയാനുള്ളു.''

മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി

ഹണിമൂണില്‍ സുമിത്രയും രോഹിത്തും, രോഗാവസ്ഥയില്‍ വേദിക : കുടുംബവിളക്ക് റിവ്യു
 

Latest Videos
Follow Us:
Download App:
  • android
  • ios