'ഒരു ബിസിനസ് തുടങ്ങണം; വിജയിക്കണം, ആര്‍ക്കെങ്കിലും മാതൃകയാകണം, അതായിരുന്നു ആഗ്രഹം'; ആരതി പൊടി
ഓരോ കാര്യങ്ങളും എവിടെ എത്തിക്കണമെന്നത് ഇപ്പോൾ കൃത്യമായി റോബിന് അറിയാം. ഇപ്പോൾ ഭാരം വളരെ കുറഞ്ഞെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്.
സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതമാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ എന്ന പേര്. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാത്തവരുടെയും കുടുംബത്തിലെ ഒരു അംഗത്തെ പോലെ റോബിൻ കടന്നുവന്നത് ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാര്‍ത്ഥി ആയതോടെയാണ്. ബിഗ് ബോസിൽ എത്തിയതോടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞു. മലയാളികൾക്ക് റോബിനൊപ്പം തന്നെ സുപരിചിതയാണ് കാമുകി ആരതി പൊടിയും. ഇപ്പോഴിതാ തന്റെ ബിസിനസിനെ കുറിച്ചും റോബിൻ നൽകുന്ന പിന്തുണയെ പറ്റിയും ആരതി പൊടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
നേരത്തെ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്ത് പാതിരാത്രി വരെ ജോലിയിൽ മുഴുകിയിരിക്കുമായിരുന്നെന്ന് ആരതി പറയുന്നു. 'കാണുന്നവർ ആ കൊച്ചിന് ഭ്രാന്ത് ആണോയെന്ന് ചിന്തിക്കും. എന്നാൽ ഞാനിത് എന്തെങ്കിലും വരുമാനത്തിൽ എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു', എന്ന് ആരതി പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആരതിയുടെ പ്രതികരണം.
ഇപ്പോൾ ഓട്ടം ഒറ്റയ്ക്ക് അല്ലെന്നും എല്ലാ കാര്യങ്ങൾക്കും റോബിൻ കൂടെ കൂടുമെന്നും ആരതി പറഞ്ഞു. ഓരോ കാര്യങ്ങളും എവിടെ എത്തിക്കണമെന്നത് ഇപ്പോൾ കൃത്യമായി റോബിന് അറിയാം. ഇപ്പോൾ ഭാരം വളരെ കുറഞ്ഞെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്.
'നീ എനിക്ക് വിലയേറിയത്', പ്രണയിനിയോട് കാളിദാസ്; 'മികച്ച കാമുകനായതിന് നന്ദി'യെന്ന് തരിണി
'സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി വിജയിക്കണം, ആര്‍ക്കെങ്കിലും ഞാനൊരു മാതൃകയാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്റെ കുടുംബത്തില്‍ നിന്ന് കാശ് എടുത്തോ, എന്റെ കോണ്ടാക്ട്‌സ് ഉപയോഗിച്ചോ, സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ണര്‍ഷിപ്പിലോ ഒരു ബിസിനസ് തുടങ്ങിയിരുന്നുവെങ്കില്‍ ഞാന്‍ എന്നേ വിജയം നേടി അടുത്ത ഘട്ടത്തിലേക്ക് കടന്നേനെ. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ഒറ്റയ്ക്ക് തുടങ്ങി ബിസിനസ്സുകാരിയാവണം എന്നതായിരുന്നു', എന്നും ആരതി പറയുന്നു. ഇത്ര ചെറിയ പ്രായത്തിലെ സമ്പാദിക്കാൻ എടുക്കുന്ന ആരതിയുടെ കഠിന പ്രയത്നത്തെ റോബിൻ അഭിനന്ദിക്കുന്നുണ്ട്.