വനിത സെക്രട്ടറിയുമായി ലിവിംഗ് റിലേഷന്‍, ഭര്‍ത്താവിന്‍റെ ആത്മഹത്യ: രേഖയുടെ ജീവിതത്തിലെ അറിയാക്കഥകള്‍.!

യാസില്‍ ഉസ്മാന്‍ എഴുതിയ രേഖയുടെ ജീവചരിത്രം രേഖ: അണ്‍ടോള്‍ഡ് സ്റ്റോറിയിലാണ് ഈ ബന്ധത്തിന്‍റെ കഥ പറയുന്നത്.

Rekha Relationship With Manager Farzana Is Beyond Professional Reveals in Biography vvk

ദില്ലി: എന്നും വിവാദങ്ങള്‍ വിട്ടൊഴിയാത്ത കരിയറും ജീവിതവുമാണ് നടി രേഖയുടെത്. അമിതാഭ് ബച്ചനുമായി ചേര്‍ന്ന് കേട്ട ഗോസിപ്പുകള്‍ ഇന്നും ബോളിവുഡിലെ ചൂടേറിയ ഗോസിപ്പ് ചരിത്രമാണ്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു ബന്ധമുണ്ട് രേഖയ്ക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് അവരുടെ വനിത സെക്രട്ടറി ഫര്‍സാനയുമായാണ്. ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. 

യാസില്‍ ഉസ്മാന്‍ എഴുതിയ രേഖയുടെ ജീവചരിത്രം രേഖ: അണ്‍ടോള്‍ഡ് സ്റ്റോറിയിലാണ് ഈ ബന്ധത്തിന്‍റെ കഥ പറയുന്നത്. ഇതില്‍ പറയുന്നത് പ്രകാരം ഫര്‍സാനയുമായി രേഖയ്ക്ക് ലിവിംഗ് ടുഗതര്‍ ബന്ധം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അക്കാലത്ത് രേഖയുടെ ബെഡ് റൂമില്‍ പ്രവേശനം ഉണ്ടായിരുന്ന ഏക വ്യക്തി ഫര്‍സാനയാണെന്നും ബുക്കില്‍ പറയുന്നു. വീട്ടിലെ ജോലിക്കാരിക്ക് പോലും ഈ അനുവാദം ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്.

ബുക്കിലെ ഇത് സംബന്ധിച്ച ഭാഗം ഇങ്ങനെയാണ്- ' ഫര്‍സാന രേഖയ്ക്ക് ഒരു മികച്ച പങ്കാളിയായിരുന്നു. അവരുടെ എല്ലാ കാര്യവും തീരുമാനിക്കുന്ന. അടുത്ത സുഹൃത്തായ, എല്ലാത്തിലും പിന്തുണയ്ക്കുന്ന ഒരു വ്യക്തി. ലളിതമായി പറഞ്ഞാല്‍ ഫര്‍സാന ഇല്ലാതെ രേഖയ്ക്ക് ജീവിക്കാന്‍ കഴിയില്ലായിരുന്നു. രേഖയുടെ വിശ്വസ്തയായ സെക്രട്ടറി എന്നതിനപ്പുറം രേഖയുടെ പ്രണയിനിയാണ് ഫര്‍സാന എന്നും ചിലര്‍ കരുതി. രേഖയുടെ ബെഡ് റൂമില്‍ പ്രവേശനം ഉണ്ടായിരുന്ന ഏക വ്യക്തിയും ഫര്‍സാന ആയിരുന്നു'.

രേഖയുടെ ദിവസവുമുള്ള വരവ് പോക്കുകളും, വീട്ടുകാര്യങ്ങളും ഫര്‍സാനയാണ് നിയന്ത്രിച്ചിരുന്നത്. രേഖയ്ക്ക് വരുന്ന ഫോണ്‍ കോളുകള്‍ പോലും ഫര്‍സാന വഴിയാണ് കടന്നുപോകുക. രേഖയുടെ ഒരോ നിമിഷത്തെ ജീവിതവും ഫര്‍സാന കൊറിയോഗ്രാഫ് ചെയ്തപോലെയാണ് സഞ്ചരിച്ചത്. എന്നും ഒരു നിഗൂഢതയുടെ പിന്നില്‍ ഒളിക്കാന്‍ രേഖ ആഗ്രഹിച്ചിരുന്നു. അപ്പോള്‍ രേഖയ്ക്ക് വേണ്ടി പുറത്തെ സാന്നിധ്യമായി ഫര്‍സാന ഉണ്ടായിരുന്നു.

രേഖയുടെ ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഫര്‍സാനയാണ് എന്നാണ് പുസ്തകം അവകാശപ്പെടുന്നത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യവസായി ആയിരുന്നു മുകേഷ് അഗര്‍വാള്‍. 1990 ലാണ് ഇദ്ദേഹം രേഖ ലണ്ടനിലായിരിക്കുന്ന സമയം ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ആത്മഹത്യ കുറിപ്പില്‍ ആരെയും ആത്മഹത്യയ്ക്ക് കാരണക്കാരായി കുറ്റപ്പെടുത്തിയിരുന്നില്ല. 

എന്നാല്‍ അഗര്‍വാളിന്‍റെ ആത്മഹത്യയോടെ ബോളിവുഡ് രേഖയെ കുറ്റപ്പെടുത്തും രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് ബുക്ക് പറയുന്നു. അന്നത്തെ മുതിര്‍ന്ന ചില സംവിധായകര്‍ അടക്കം രേഖയെ രക്തരക്ഷസായും മറ്റും ചിത്രീകരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ സംസാരം പടര്‍ത്താന്‍ തുടങ്ങിയെന്ന് ബുക്ക് പറയുന്നു. 

"മനുഷ്യനാണെങ്കിൽ പോയി 'മണിപ്പൂർ ഫയൽസ്' ചെയ്യൂ"; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

"ചിരിച്ചുകൊണ്ടാണോ മാപ്പ് പറയുക, അത് എന്ത് പണിയാണ്.."; ബിഗ്ബോസ് വനിത മത്സരാര്‍ത്ഥിയെ കുടഞ്ഞ് സല്‍മാന്‍

Latest Videos
Follow Us:
Download App:
  • android
  • ios