Santhwanam : ശങ്കരനോടും അഞ്ജുവിനോടും സത്യങ്ങള്‍ വെളിപ്പെടുത്തി ശിവന്‍ : സാന്ത്വനം റിവ്യു

അഞ്ജലിയുടെ അമ്മയുടെ അസുഖം വെറും ബി.പി അല്ലെന്നും, കുറച്ച് പേടിക്കേണ്ടതാണെന്നുമുള്ള സത്യം ശിവൻ അഞ്ജലിയോടും ശങ്കരനോടും പറയുകയാണ്.

Malayalam superhit family entertainer santhwanam latest review

ലയാളി പ്രേക്ഷകരുടെ സീരിയല്‍ സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ പരമ്പരയാണ് സാന്ത്വനം (serial santhwanam). സാധാരണയായി കണ്ടുവരുന്ന പരമ്പരകളില്‍ നിന്നും വ്യത്യസ്തമായ അവതരണവും കഥാഗതിയുമുള്ള സാന്ത്വനം, എല്ലാ പ്രായത്തിലുമുള്ള ആരാധകരെ സ്‌ക്രീനിലേക്ക് വലിച്ചടുപ്പിക്കുന്ന ഒന്നാണ്. കൂട്ടുകുടുംബത്തിലെ പരസ്പര സ്‌നേഹത്തിന്റെ കഥ മനോഹരമായി പറഞ്ഞുവയ്ക്കുന്ന പരമ്പര റേറ്റിംഗിലും എപ്പോഴും മുന്നിലാണ്. തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് (Pandian Stores) എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയുടെ റീമേക്കായ സാന്ത്വനം, ഒരു പാന്‍ ഇന്ത്യന്‍ (Pan Indian Serial) പരമ്പരയായാണ് അറിയപ്പെടുന്നത്. പരമ്പരയിലെ ശിവാഞ്ജലി (Sivanjali) എന്ന ജോഡിയാണ് പ്രേക്ഷകരുടെ പ്രധാന ആകര്‍ഷണം. ശിവന്‍ അഞ്ജലി എന്നിവരുടെ കോംപിനേഷന്‍ സീനുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

അഞ്ജലിയെ ശിവനും, അപര്‍ണയെ ഹരിയും വിവാഹം കഴിക്കുന്നതോടെയാണ് സാന്ത്വനം പരമ്പര അതിന്റെ കഥാതന്തുവിലേക്ക് കടക്കുന്നത്. തമ്മില്‍ ഇഷ്ടം തോന്നാതെ വിവാഹം കഴിച്ച ശിവനും അഞ്ജലിയും തമ്മിലെ അടുക്കല്‍ ആണ് ആരാധകരെ ഏറെ രസം പിടിപ്പിച്ച രംഗങ്ങള്‍. അഞ്ജലിയെ പോലെതന്നെ അഞ്ജലിയുടെ വീട്ടുകാര്‍ക്കും ശിവനോട് താല്പര്യം ഇല്ലായിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍കൊണ്ട് അഞ്ജലിയും ശിവനും അടുക്കുന്നെങ്കിലും, അഞ്ജലിയുടെ അമ്മയും ചിറ്റയും ശിവനെ കുടുംബാംഗമായി കാണുന്നില്ലായിരുന്നു. എന്നാല്‍ അഞ്ജലിയുടെ വീട്ടുകാര്‍ ജീവിതത്തില്‍ മറ്റ് പിടിവള്ളികളില്ലാതെ നില്‍ക്കുമ്പോഴെല്ലാം സഹായത്തിനെത്തുന്നത് ശിവനാണ്. അങ്ങനെ അഞ്ജലിയുടെ അമ്മ ശിവനോട് അടുക്കുന്നുമുണ്ട്.

അഞ്ജലിയുടെ അമ്മയായ സാവിത്രി, ബി.പി യുടെ പ്രശ്‌നമായി ആശുപത്രിയിലാണിപ്പോള്‍. തനിക്ക് കുഴപ്പമൊന്നുമില്ല എന്നുപറഞ്ഞ് വീട്ടില്‍ത്തന്നെ ഇരുന്ന സാവിത്രിയെ ആശുപത്രിയിലെത്തിക്കുന്നതും ശിവനാണ്. എന്നാല്‍ വെറും ബി.പിയുടെ പ്രശ്‌നമല്ല സാവിത്രിക്കെന്ന് അറിയുന്നത് ഇപ്പോഴാണ്. സാവിത്രിയുടെ ഹൃദയത്തിന്റെ വാല്‍വിനാണ് ശരിക്കും പ്രശ്‌നം. സാവിത്രിയുടെ രോഗവിവരം അറിയുന്ന ശിവന്‍, ആ സത്യം അഞ്ജലിയോടും സാവിത്രിയുടെ ഭര്‍ത്താവായ ശങ്കരനോടും പറയുകയാണ്.

അമ്മയുടെ അസുഖവിവരം ഒരു കരച്ചിലോടെയാണ് അഞ്ജലി നേരിടുന്നതെങ്കില്‍,  ഞെട്ടലോടെയാണ് ശങ്കരന്‍ ഉള്‍ക്കൊള്ളുന്നത്. സാവിത്രിയോട് ഇപ്പോള്‍ ഒന്നും പറയേണ്ടെന്നും ശങ്കരന്‍ ശിവനോട് പറയുന്നുണ്ട്. തന്നെ അവഹേളിച്ചവരെ എത്ര സന്തോഷത്തോടെയാണ് ശിവന്‍ ഉള്‍ക്കൊള്ളുന്നതെന്നും, എത്ര തുറന്ന മനസോടെയാണ് അവരെ സ്വീകരിക്കുന്നതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ പരമ്പരയിലെ ഇപ്പോഴത്തെ സംഭവങ്ങളെല്ലാം ശിവനോടുള്ള തങ്ങളുടെ സ്‌നേഹം കൂടാന്‍ കാരണമായെന്നും ആരാധകര്‍ പറയുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios