'റിയല്‍ വൈഫും റീല്‍ വൈഫും തമ്മില്‍ ഒരു സാമ്യവുമില്ല'; വിശേഷങ്ങളുമായി 'ശിവേട്ടന്‍'

പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴാCd സജിനും ഷഫ്‌നയും ഇഷ്ടത്തിലാകുന്നതും, പിന്നീട് വിവാഹിതരാകുന്നതും

malayalam serial santhwanam actor sajin shared experience with reel wife and real wife gopika anil and shafna

ആദ്യ പരമ്പരയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് സജിന്‍. സജിന്‍ ശിവനായതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ശിവേട്ടന്‍ ആരാധകരായി മാറി. മിനിസ്‌ക്രീനില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജിന്‍ തരംഗമാണ്. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. പ്ലസ്ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.

പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴായിരുന്നു, സജിനും ഷഫ്‌നയും ഇഷ്ടത്തിലാകുന്നതും, പിന്നീട് വിവാഹിതരാകുന്നതും. 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം മുതല്‍ പല മലയാള സിനിമയുടേയും ഭാഗമായി ഷഫ്‌നയുണ്ട്.  കൂടാതെ അവതാരികയായും ഷഫ്‌നയെ ആളുകള്‍ക്ക് പരിചിതമാണ്. അഞ്ജലിയുടെ വേഷത്തിലെത്തുന്നതാകട്ടെ ബാലേട്ടന്‍ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ ഗോപിക അനിലും ആണ്. പരമ്പരയിലെ സജിന്‍-ഗോപിക അഭിനയ രസതന്ത്രം വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

കഴിഞ്ഞദിവസം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു, ഷഫ്‌നയേയും അഞ്ജലിയേയും പറ്റി ശിവന്‍ വാചാലനായത്. അഞ്ജലിയും ഷഫ്‌നയും തമ്മിലുള്ള മൂന്ന് സാമ്യ വ്യത്യാസങ്ങള്‍ പറയാമോ എന്ന് ആങ്കര്‍ (വീണ മുകുന്ദന്‍) ചോദിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് സജിന്‍ തുറന്ന് പറഞ്ഞത്. ഷഫ്‌ന വളരെ ബോള്‍ഡായിട്ടുള്ള ആളാണെന്നും, എന്നാല്‍ അഞ്ജലി (കഥാപാത്രത്തെയാണ് പറയുന്നത്, ഗോപികയെ പറ്റിയല്ല.) അത്ര ബോള്‍ഡല്ല, എന്നാണ് സജിന്‍ പറഞ്ഞത്. ഷൂട്ടിന് ഒറ്റയ്ക്ക് ഹൈദരബാദിലേക്കോ മറ്റോ പോകാനും, പല കാര്യങ്ങളും ഒറ്റയ്ക്ക് ഡീല്‍ ചെയ്യാനുമെല്ലാം ഷഫ്‌നയ്ക്ക് സാധിക്കുമെന്നും, വിവാഹശേഷം ഷഫ്‌ന വളരെ ബോള്‍ഡായി മാറിയെന്നും സജിന്‍ പറയുന്നു. എന്നാല്‍ അതുമായി ഒരു തരത്തിലും മുട്ടിച്ച് നോക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല അഞ്ജലിയുടേതെന്നും സജിന്‍ തറപ്പിച്ച് പറയുന്നുണ്ട്.

അതിനുശേഷമുള്ള ആങ്കറിന്റെ ചോദ്യം, അഞ്ജലിയെ പോലെയുള്ള ഒരു ആളായിരുന്നു ഷഫ്‌നയെങ്കില്‍ സജിന്‍ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു. മറ്റൊന്നും ആലോചിക്കാതെയുള്ള സജിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. 'ഷഫ്‌നയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്റെ കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയതിനേക്കാള്‍ ഞാന്‍ ഷഫ്‌നയെക്കൂട്ടി ട്രിപ്പ് പോയിട്ടുണ്ട്. എന്റെ എല്ലാ സംഗതിക്കും ഷഫ്‌ന കൂടെ നിന്നോളും, അതുകൊണ്ട് ഞാന്‍ വളരെ കംഫര്‍ട്ടാണ്. എനിക്ക് മാസത്തിലെ ആദ്യ പതിനഞ്ച് ദിവസം ഷൂട്ടും, അടുത്ത പതിനഞ്ച് ദിവസം അവള്‍ക്ക് ഷൂട്ടുമാണ്. ഇപ്പോള്‍ തെലുങ്ക് പ്രൊജക്ടാണ് ഷഫ്‌ന ചെയ്യുന്നത്, ഷൂട്ട് കഴിഞ്ഞാല്‍ അവള്‍ നേരെ ഞാനുള്ള തിരുവനന്തപുരത്തേക്ക് വരും.' സജിന്‍ പറയുന്നു.

സജിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios