Jazla Madasseri : ആരെങ്കിലും മതം ചോദിക്കുമ്പോള്‍ മനസ്സിന് വല്ലാതെ നോവാറുണ്ട് : ജസ്ല മാടശേരി

ബാംഗ്ലൂരിലാണ് ജസ്ല ഇപ്പോഴുള്ളത്. ബാംഗ്ലൂരിനോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി ജസ്ല പങ്കുവച്ച വീഡിയോകളും കുറിപ്പുകളുമെല്ലാം വൈറലായിരുന്നു.

malayalam biggboss season 2 fame activist Jazla Madasseri shared her recent karnataka trip details

ബിഗ്‌ബോസ് സീസണ്‍ രണ്ടിലൂടെ മലയാളിക്ക് സുപരിചിതമായ പേരാണ് ജസ്ല മാടശ്ശേരി എന്നത്. വ്‌ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി ബിഗ്‌ബോസ് സീസണ്‍ രണ്ടിലേക്ക് എത്തിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു. നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയിലും സമൂഹത്തിലും പലപ്പോഴും ചര്‍ച്ചയായ വ്യക്തിയാണ് ജസ്ല. 2017ലെ ഐ.എഫ്.എഫ്.കെയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഫ്‌ളാഷ് മോബിലൂടെയാണ് ജസ്ല ചര്‍ച്ചയിലിടം നേടുന്നത്. കൂടാതെ എസ്സന്‍സ് പോലെയുള്ള യുക്തിവാദ വേദികളില്‍ പ്രത്യക്ഷപ്പെട്ടും ജസ്ല ഇടയ്‌ക്കെല്ലാം ആളുകളെ ഞെട്ടിക്കാറുണ്ട്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ, ജസ്ലയ്ക്ക് വലിയൊരു കൂട്ടം ആരാധകരും, ഹേറ്റേഴ്‌സും ഉണ്ടായിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ സൈബര്‍ അക്രമണം നേരിടാറുള്ള ജസ്ലയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാംഗ്ലൂരിലാണ് ജസ്ല ഇപ്പോഴുള്ളത്. ബാംഗ്ലൂരിനോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി ജസ്ല പങ്കുവച്ച വീഡിയോകളും കുറിപ്പുകളുമെല്ലാം വൈറലായിരുന്നു. ഡിഗ്രി കഴിഞ്ഞതുമുതല്‍ ഏറ്റവും അധികം കാലം താമസിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരില്‍ ആയതിനാലാണ് കര്‍ണ്ണാടകയോട് ഇത്ര ഇഷ്ടമെന്നായിരുന്നു ജസ്ല പറഞ്ഞത്. കൂടാതെ ജനിച്ച നാട് മതത്തിന്റേയും മറ്റും പേര് പറഞ്ഞ് അകറ്റിയപ്പോള്‍ പെറ്റമ്മയെപ്പോലെ ഇടം തന്നത് ബാംഗ്ലൂരാണെന്നും അവര്‍ പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം ജസ്ല പങ്കുവച്ച കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു യാത്രാമധ്യേ ഒരു ചെറിയ ആഘോഷം കണ്ടെന്നും, അത് അനുവാദത്തോടെ വീഡിയോയില്‍ പകര്‍ത്തിയെന്നും തുടങ്ങുന്ന കുറിപ്പില്‍, അവിടുത്തെ ആളുകള്‍ മതം ചോദിച്ച ശേഷം, ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിളിച്ചെന്നാണ് ജസ്ല പറയുന്നത്. കൂടാതെ അതുകൊണ്ട് തോന്നിയ സങ്കടവും ജസ്ല കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്.

ജസ്ലയുടെ  പോസ്റ്റ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios