Santhwanam : ഒരു ഗുണ്ടയെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്ന് അഞ്ജലി; 'സാന്ത്വനം' റിവ്യൂ

ശിവാഞ്ജലിമാരുടെ പ്രണയം വളരുകയാണ് പരമ്പരയില്‍. ഒരു ഭാര്യയുണ്ട് എന്ന തോന്നല്‍ ശിവന് വരുത്താനാണ് അഞ്ജലിയുടെ ഇനിയുള്ള ശ്രമം.

Malayalam asianet s top rated serial santhwanam latest episode review sivanjali love and hari issues

മിനിസ്‌ക്രീൻ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam serial). കൂട്ടു കുടുംബത്തിന്റെ സ്നേഹപൂർണ്ണമായ നിമിഷങ്ങൾ സ്‌ക്രീനിലേക്കെത്തിക്കാൻ കഴിഞ്ഞതാണ് പരമ്പരയുടെ വിജയം. മിക്ക ഇന്ത്യൻ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യൻ സ്റ്റോഴ്‌സ് Pandian stores) എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ്. പരമ്പരയിലെ എല്ലാ താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും (Sivanjali) ഹരിയും അപ്പുവുമെല്ലാം സ്‌ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ശിവാഞ്ജലിയുടെ പ്രണയത്തിലേക്കും മറ്റും കടന്നിരിക്കുകയാണ് പരമ്പര.

പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോയിരുന്ന പരമ്പര കുറച്ച് എപ്പിസോഡുകളായി സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹരിയുടെ ഭാര്യയായ അപർണ്ണയുടെ അപ്പച്ചി തീർത്ത പ്രശ്‌നങ്ങൾക്ക് ശേഷമാണ് പുതിയ പ്രശ്നങ്ങളുമായി അപർണ്ണയുടെ വലിയ അപ്പച്ചി വരുന്നത്. അതായത് രാജക്ഷ്മിയുടെ പ്രശ്‌നം കഴിഞ്ഞപ്പോൾ രാജേശ്വരിയായി പ്രശ്‌നം. ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്ന അപർണ്ണ നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ വിവാഹം കഴിച്ചതോടെ അപർണ്ണയെ തമ്പി വീട്ടിൽനിന്നും അകറ്റുകയും, കാലങ്ങൾക്കുശേഷം, അപർണ്ണ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തിരികെ വീട്ടിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിന് അപർണ്ണയുടെ അച്ഛൻ സ്വീകരിച്ച വഴികളെല്ലാം മോശപ്പെട്ടതായിരുന്നു. എന്നാൽ പ്രതികാരത്തേക്കാൾ വലുതാണ് മകളെന്ന് തിരിച്ചറിയുന്ന തമ്പി പ്രശ്‌നങ്ങളിൽ നിന്നെല്ലാം മാറാൻ ശ്രമിക്കുമ്പോൾ, തമ്പിയുടെ ചേച്ചിയായ രാജേശ്വരി പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.

രാജേശ്വരി ആളെ അയച്ച് ഹരിയെ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഗുണ്ടകളെ അയച്ച് തന്റെ ബിസിനസ് സ്ഥാപനത്തിലേക്ക് വിളിപ്പിച്ചായിരുന്നു രാജേശ്വരിയുടെ ഭീഷണി. ബംപർ ലോട്ടറി കിട്ടിയതുപോലെയാണ് തമ്പിയുടെ മകളെ കിട്ടിയതെന്നും, പക്ഷെ അതിനുപിന്നാലെ സ്വത്ത് കണ്ട് കളിക്കരുതെന്നുമെല്ലാമാണ് ഹരിയോട് രാജേശ്വരി പറഞ്ഞത്. താൻ മനസ്സിൽ കാണാത്ത കാര്യങ്ങൾ വച്ച് ഒരാൾ തന്നെ ഭീഷണിപ്പെടുത്തുമ്പോൾ ഹരിയും ആകെ നില മറക്കുകയായിരുന്നു. ഇത്രനാൾ ഒന്നും ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ ഇനി അങ്ങനെയായിരിക്കില്ലെന്നുമാണ് ഹരി പറയുന്നത്. എന്നാൽ അപ്പോഴായിരുന്നു അപ്രതീക്ഷിതമായി രാജേശ്വരിയുടെ ഗുണ്ടകളിൽ ഒരാൾ ഹരിയെ മർദിക്കുന്നത്. അതിന് പകരം വീട്ടാനായി ശിവൻ രാജേശ്വരിയുടെ കടയിലേക്ക് പോയി ഗുണ്ടകളെ അടിക്കുകയും, രാജേശ്വരിയോട് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നതും.

എന്നാൽ അതിനിടയിലൂടെ ശിവാഞ്ജലിമാരുടെ (Sivanjali) പ്രണയം മുറുകുകയാണ്. ഒരു ഭാര്യയുണ്ട് എന്ന തോന്നൽ ശിവന് വരുത്താനാണ് അഞ്ജലിയുടെ ഇനിയുള്ള ശ്രമം. ഇനി വഴക്കിന് പോകരുതെന്നും മറ്റും പറഞ്ഞ് അഞ്ജലി ശിവനെ ഉപദേശിക്കുന്നുണ്ടെങ്കിലും, ശിവൻ ദേഷ്യപ്പെട്ട് കിടക്കുകയായിരുന്നു. ഒരു ഗുണ്ടയെയാകും വിവാഹം കഴിക്കുക എന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നാണ് അഞ്ജലി പറഞ്ഞത്. ശിവാഞ്ജലിമാരുടെ പ്രണയം വരും ദിവസങ്ങളിൽ ഇനിയും വളരും എന്നാണ് പുതിയ പ്രൊമോയ്ക്ക് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios