'വഞ്ചിച്ചു, ഭര്‍ത്താവിനെതിരെ തെളിവ് നല്‍കി': അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി രവീന്ദറും മഹാലക്ഷ്മിയും
കഴിഞ്ഞ ദിവസമാണ് കേസില്‍ രവീന്ദർ ചന്ദ്രശേഖറിന് കോടതി ജാമ്യം നല്‍കിയത്. കടുത്ത വ്യവസ്തകളോടെയാണ് ജാമ്യം എന്നാണ് വിവരം.
ചെന്നൈ: പണം തട്ടിയെന്ന പരാതിയിൽ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായത് വലിയ വാര്‍ത്തയായിരുന്നു. അതിന് പുറമേ അടുത്തിടെ ചില ഗോസിപ്പുകളും പുറത്തുവന്നിരുന്നു. അത് പ്രകാരം രവീന്ദർ ചന്ദ്രശേഖർ തന്നെ വഞ്ചിച്ചെന്നും, രവീന്ദറിനെതിരെ ഭാര്യ മഹാലക്ഷ്മി തെളിവുകള്‍ നല്‍കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
എന്നാല്‍ ഇതെല്ലാം അസ്ഥാനത്ത് ആക്കുന്ന തരത്തിലാണ് പുതിയ വിവരം. വഞ്ചന കേസില്‍ ജാമ്യം ലഭിച്ച രവീന്ദർ ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രമാണ് മഹാലക്ഷ്മി ഇട്ടിരിക്കുന്നത്. 'എന്നില്‍ ചിരി നിലനിര്‍ത്താന്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല, സ്നേഹിക്കാനുള്ള കാരണം തന്നെ വിശ്വാസമാണ്. ഇവിടെ എന്നിലെ വിശ്വാസം എന്നെക്കാള്‍ നിന്നെ സ്നേഹിക്കുന്നു. പഴയ പോലെ അതേ സ്നേഹം വർഷിച്ച് എന്നെ സംരക്ഷിക്കൂ. സ്നേഹം മാത്രം' - എന്നാണ് മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
നേരത്തെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പരാതിയിലാണ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായത്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിത്തെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് കേസില്‍ രവീന്ദർ ചന്ദ്രശേഖറിന് കോടതി ജാമ്യം നല്‍കിയത്. കടുത്ത വ്യവസ്തകളോടെയാണ് ജാമ്യം എന്നാണ് വിവരം.
തമിഴ് സിനിമ രംഗത്തെ ട്രേഡ് അനലിസ്റ്റ് കൂടിയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍ പല ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനങ്ങളെക്കുറിച്ച് ഇദ്ദേഹം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കാറുണ്ട്. തമിഴില്‍ ചെറു ചിത്രങ്ങള്‍ എടുക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇദ്ദേഹത്തിന്‍റെ ലിബ്ര പ്രൊഡക്ഷന്‍സ്. 'നട്ട്പുന എന്നാണു തെറിയുമ', നളനും നന്ദിനിയും, സുട്ട കഥെ എന്നിവയാണ് ഇദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍.
2020ലായിരുന്നു സംഭവം. കഴിഞ്ഞ വർഷമാണ് സീരിയൽ താരമായ മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. അതിന്‍റെ പേരില്‍ വലിയ സൈബര്‍ ആക്രമണം ഇദ്ദേഹത്തിനും ഭാര്യയ്ക്കും എതിരെ ഉണ്ടായിരുന്നു. അത് വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു അത്.
രാഷ്ട്രീയ നിലപാട് അഭിനന്ദിക്കാന്‍ ആഷിക് അബു വിളിച്ചപ്പോള്‍ പറഞ്ഞത്; സിദ്ധാര്‍ത്ഥിന്‍റെ വാക്കുകള്‍