'ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ മാതൃക'; മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്‍മി മഞ്ചു

കഴിഞ്ഞ വാരമാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഇടവേളയില്‍ മോഹന്‍ലാലും മീനയും മോഹന്‍ബാബുവിന്‍റെ അതിഥികളായി എത്തിയത്

lakshmi manchu about mohanlal

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ മോഹന്‍ലാലും മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. ദീര്‍ഘകാല സുഹൃത്തുക്കളുടെ പുനസമാഗമത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെ അനുകരണീയമായ ഒരു മാതൃകയാവുന്നു എന്ന് പറയുകയാണ് മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്‍മി മഞ്ചു.

മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്‍മി മഞ്ചു

"സ്ക്രീനിന് പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരത്തെ അപൂര്‍വ്വമായി മാത്രമേ കാണാനാവൂ. അത്തരത്തില്‍ ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമൊത്തുള്ള കഴിഞ്ഞ ഏതാനും കൂടിക്കാഴ്ചകളില്‍ എത്രയെത്ര ജീവിതപാഠങ്ങളാണ് എനിക്ക് ലഭിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമാമേഖലയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുന്നതിനെക്കുറിച്ച്, സര്‍ഗാത്മകതയോടെയും ആവേശത്തോടെയും തുടരുന്നതിനെക്കുറിച്ച്.. പാചകം, വസ്ത്രധാരണം എന്നിവയില്‍ അദ്ദേഹത്തിനുള്ള ആവേശം.. അദ്ദേഹം പാടുമ്പോഴുള്ള മാജിക്കും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും.. എക്കാലവും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ സമയം ഒപ്പം ചിലവഴിക്കുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ മാതൃകയാണ് അങ്ങെന്ന് മനസിലാവുന്നു. വിനയം, ദയ പിന്നെ വിനോദം. നിങ്ങളായിത്തന്നെ തുടര്‍ന്ന് ഞങ്ങള്‍ക്കായി വെളിച്ചം പകരുന്നതിന് നന്ദി. ഞങ്ങളുടെ കുടുംബസുഹൃത്ത് എന്ന നിലയിലെ സാന്നിധ്യത്തിന് കടപ്പാട്"

കഴിഞ്ഞ വാരമാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഇടവേളയില്‍ മോഹന്‍ലാലും മീനയും മോഹന്‍ബാബുവിന്‍റെ അതിഥികളായി എത്തിയത്. ഒപ്പം മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയും ഉണ്ടായിരുന്നു. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്‍മി മഞ്ചുവും മകനും നടനുമായ വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. അത്താഴം കഴിച്ച്, ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്‍മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios