'ഓര്‍ക്കുമ്പോള്‍ തന്നെ പ്രണയിക്കാന്‍ കൊതിയാവുന്നു', ഭാവിവരനെക്കുറിച്ച് 'പത്തരമാറ്റ്' താരം ലക്ഷ്‍മി കീർത്തന
യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ 'നയന'യെപ്പോലെ അല്ലെന്നും താരം
ലക്ഷ്മി കീര്‍ത്തന എന്ന പേര് സീരിയല്‍ പ്രേക്ഷകര്‍ക്ക് എത്രത്തോളം സുപരിചിതമാണ് എന്നറിയില്ല, പക്ഷെ പത്തരമാറ്റിലെ നയന എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ ഉണ്ടാവില്ല. ഇഷ്ടമില്ലാത്ത ഒരു ദാമ്പത്യമായിരുന്നുവെങ്കിലും, ഇപ്പോള്‍ കിട്ടിയ ജീവിതത്തെ സ്‌നേഹിക്കുകയാണ് പത്തരമാറ്റിലെ ആ കഥാപാത്രം. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തില്‍ ഭാവി വരനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ലക്ഷ്മി.
ബിഹൈന്‍ഡ് വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി കീര്‍ത്തന ഇതേക്കുറിച്ച് പറയുന്നത്. "എന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണം. മനസ്സിലാക്കണം. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആള് തന്നെ വേണമെന്നില്ല, ഏതെങ്കിലും നല്ല ജോലി ഉള്ള ആളായാല്‍ മതി. ചോറ് വാരി തരുന്നതും സാഹസികത കാണിക്കുന്നതുമൊക്കെയാണ് എന്റെ ഇഷ്ടം. എന്റെ എല്ലാ ഇഷ്ടത്തിനും കൂട്ടു നില്‍ക്കുന്ന ആളായിരിക്കണം എന്നില്ല, പക്ഷേ കുറഞ്ഞത് ഹണിമൂണ്‍ കാലം കഴിയുന്നത് വരെയെങ്കിലും അങ്ങനെ ആയിരിക്കണം. അല്ലെങ്കിലും പുരുഷന്മാര്‍ അങ്ങനെയായിരിക്കും", ലക്ഷ്മി പറയുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ നയനയെപ്പോലെ അല്ലെന്നും താരം പറയുന്നു. "നയന കുറച്ചുകൂടെ ബോള്‍ഡ് ആണ്. ഞാന്‍ അത്രയ്ക്ക് ബോള്‍ഡ് അല്ല. പിന്നെ ഭര്‍ത്താവിനോടുള്ള സ്‌നേഹം അത് പോലെ തന്നെയായിരിക്കും. ഞാന്‍ ഇട്ടിട്ട് പോകുകയൊന്നും ഇല്ല. നയന കുറച്ചുകൂടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്". ഇപ്പോഴത്തെ പെണ്‍കുട്ടികളാരും ഇതുപോലെ എല്ലാം സഹിച്ച് നില്‍ക്കില്ല എന്നും ലക്ഷ്മി പറയുന്നു.
"പ്രണയിക്കുന്ന ആള്‍ക്കൊപ്പം നൈറ്റ് ഡ്രൈവ് പോകാനും, മഴ നനയാനും എല്ലാം ഇഷ്ടമാണ്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ പ്രണയിക്കാന്‍ കൊതിയാവുന്നു". നിലവില്‍ ഇപ്പോള്‍ പ്രണയമൊന്നും ഇല്ല എന്നും നയന വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം