സുമിത്രയും വേദികയും ഒന്നിക്കുമോ ? സിദ്ധാര്‍ത്ഥിന് തിരിച്ചടിയോ ?- 'കുടുംബവിളക്ക്' റിവ്യു

എന്റെ മോന് വേണ്ടാത്ത നിന്നെ ഞങ്ങള്‍ക്കും വേണ്ട എന്ന തരത്തിലാണ് സരസ്വതി വേദികയോട് സംസാരിക്കുന്നത്.

kudumbavilakku malayalam serial review nrn

ഴിഞ്ഞ കുറച്ച് നാളുകളായി വേദികയെ ചുറ്റിപ്പറ്റിയാണ് 'കുടുംബവിളക്ക്' പരമ്പര മുന്നോട്ട് പോകുന്നത്. വേദികയെ വീടിന് പുറത്താക്കി വീടും അടച്ച് സിദ്ധാര്‍ത്ഥ് പോയത് കഴിഞ്ഞ എപ്പിസോഡിലായിരുന്നു. ഡിവോഴ്‌സും മറ്റുമായി വേദികയെ പുറത്താക്കാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥ് അവസാനം നേരിട്ട് വേദികയെ ഇറക്കി വിടുകയായിരുന്നു. സുമിത്രയുടെ വീടിന് മുന്നിലെത്തിയ വേദികയോട്, സരസ്വതി പെരുമാറുന്നതും ഹീനമായിത്തന്നെയാണ്. 

എന്റെ മോന് വേണ്ടാത്ത നിന്നെ ഞങ്ങള്‍ക്കും വേണ്ട എന്ന തരത്തിലാണ് സരസ്വതി വേദികയോട് സംസാരിക്കുന്നത്. അതും കേട്ടുകൊണ്ടാണ് സുമിത്രയും അങ്ങോട്ടേയ്‌ക്ക് എത്തുന്നത്. സിദ്ധാര്‍ത്ഥ് തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും വക്കീലിനോട് സംസാരിച്ചപ്പോള്‍, പൊലീസിനെ അറിയിക്കാനാണ് പറഞ്ഞതെന്നും, സുമിത്രയ്ക്ക് പരിചയമുള്ള സി.ഐ നാരായണനെ ഒന്ന് വിളിക്കാമോ എന്നാണ് വേദിക സുമിത്രയോട് ചോദിക്കുന്നത്. അതിനോട് അത്ര നന്നായിട്ടല്ല സുമിത്ര പ്രതികരിക്കുന്നത്.

എന്നാല്‍ പെട്ടന്നായിരുന്നു വേദികയുടെ മൂക്കില്‍നിന്നും രക്തം വന്നതും, കുഴഞ്ഞ് വീണതും. പെട്ടന്നുതന്നെ സുമിത്ര വേദികയെ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. അഡ്മിറ്റാക്കി പ്രഥമ ശുശ്രൂഷയും നല്‍കിയശേഷം ഡോക്ടര്‍ സുമിത്രയോട് ചോദിക്കുന്നത്, നിങ്ങള്‍ക്ക് വേദികയുമായുള്ള ബന്ധം എന്താണെന്നാണ്. തെല്ലൊന്ന് ആലോചിച്ച ശേഷം സുഹൃത്താണെന്നാണ് സുമിത്ര പറയുന്നത്. വേദികയുടെ കീമോ തുടങ്ങാന്‍ സമയമായെന്നാണ് സുമിത്രയോട് ഡോക്ടര്‍ പറയുന്നത്. 

kudumbavilakku malayalam serial review nrn

മനോധൈര്യത്തിലൂടെ മാത്രമേ വേദികയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയൂവെന്നുമുള്ള തന്റെ ആശങ്ക ഡോക്ടര്‍ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ ഇങ്ങനെ ട്രീറ്റ്‌മെന്റ് വൈകിയാല്‍ അത് വേദികയ്ക്ക് പ്രശ്‌നമാകുമെന്നും ഡോക്ടര്‍ പറയുന്നുണ്ട്. അപ്പോഴാണ് വേദികയുടെ നിലവിലെ അവസ്ഥയെപ്പറ്റി സുമിത്ര ഡോക്ടറോട് പറയുന്നത്. ഭര്‍ത്താവും കൂടെയില്ലാത്ത ഈ സമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ വേണം വേദികയ്ക്ക് താങ്ങായിട്ട് നിൽക്കേണ്ടത് എന്ന് ഡോക്ടര്‍ പറയുന്നു.

ശേഷമാണ് വേദിക സുമിത്രയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത്. സിദ്ധാര്‍ത്ഥിനോട് ഭ്രമമായ പ്രണയമായിരുന്നെന്നും, ഇങ്ങനെ സിദ്ധാര്‍ത്ഥ് ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലാ എന്നുമെല്ലാമാണ് വേദിക പറയുന്നത്. തനിക്ക് ബാക്കിയുള്ള കാലം സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കണമെന്നും, ശേഷം സിദ്ധാര്‍ത്ഥ് എന്താക്കിയാലും കുഴപ്പമില്ല എന്നെല്ലാം വേദിക പറയുന്നു. 

'ജയിലർ' പാൻ ഇന്ത്യനല്ല, രജനി ആരാധകരെ തൃപ്തിപ്പെടുത്തും: തമന്ന

അതേസമയം, സരസ്വതി മകന്‍ സിദ്ധാര്‍ത്ഥിനെ വിളിച്ച് പറയുന്നത്, വേദികയും സുമിത്രയും കൂടെ പൊലീസിനെ വിളിക്കാന്‍ സാധ്യതയുണ്ടെന്നും, അതുകൊണ്ട് രണ്ട് മൂന്ന് ദിവസം ഹോട്ടലില്‍ എങ്ങാനും തങ്ങിയാല്‍ മതിയെന്നുമാണ്. സുമിത്ര വേദികയുടെ പക്ഷത്തേക്ക് തിരിഞ്ഞതായാണ് കരുതാവുന്നത്. അങ്ങനെ ആയാല്‍ സിദ്ധാര്‍ത്ഥിന് വളരെ വലിയ തിരിച്ചടിയാണ് കിട്ടാന്‍ പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios