'അയ്യേ ഇത് ഞങ്ങടെ സിദ്ധുവല്ല, ഞങ്ങടെ സിദ്ധു ഇങ്ങനല്ല'; കെ കെ മേനോന്റെ ലുക്ക് കണ്ട് ആരാധകർ

കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‍റെ പുതിയ ലുക്ക്. 

kudumbavilakku actor krishna kumar menon 2024 new look goes viral fans disappointed nrn

കെ കെ മേനോന്‍ എന്ന കൃഷ്ണകുമാര്‍ മേനോന്‍ മലയാളികള്‍ക്ക് പരിചയം സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെയാണ്. കുടുംബവിളക്ക് എന്ന സീരിയലില്‍ സുമിത്രയുടെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാനായ ഭര്‍ത്താവാണ് സിദ്ധു. സിദ്ധുവിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പ്രായം 50 ആയെങ്കിലും നല്ല സ്റ്റൈലന്‍ ലുക്കിലുള്ള വീഡിയോയും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ആളാണ് കെ കെ മേനോന്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള താടിയും മുടിയും തന്നെയാണ് കെകെയുടെ ആദ്യത്തെ ആകര്‍ഷണം. എന്നാല്‍ അതിപ്പോള്‍ ഇല്ല. താടിയും മീശയും എടുത്ത്, ക്ലീന്‍ ഷേവ് ലുക്കിലുള്ള ഒരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ കെകെ മേനോന്‍.

2024ന്റെ പുതിയ ലുക്കാണ്, മാറ്റമാണെന്നൊക്കെയാണ് കെകെ പറയുന്നത്. പുതിയ വര്‍ഷത്തെ വരവേറ്റുകൊണ്ടാണ് പുതിയ ലുക്ക് സ്വീകരിച്ചത് എന്ന് പോസ്റ്റില്‍ മേനനോന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കെകെയുടെ ആരാധകര്‍ക്ക് എല്ലാവര്‍ക്കും പുതിയ ലുക്ക് ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല. ഞങ്ങളുടെ കെകെ ഇങ്ങനെയല്ല, ആ താടിയും മീശയും വേണം, അയ്യേ കെകെ ഇത് കൊള്ളില്ല എന്നൊക്കെ പറഞ്ഞ് പലരും എത്തിയിട്ടുണ്ട്.

തിയറ്റർ പൂരപ്പറമ്പാക്കിയ രം​ഗം, ദ മെ​ഗാ എൻട്രി ! 'ഓസ്‍ലറി'ൽ മമ്മൂട്ടിക്ക് വൻ കയ്യടി

കുടുംബവിളക്കിലെ നായിക മീര വാസുദേവനടക്കം കമന്റ് ബോക്‌സില്‍ പ്രശംസയുമായി എത്തിയിട്ടുണ്ട്. 'ഷോ ടൈം കെ കെ, വൗവു' എന്നാണ് മീരയുടെ കമന്റ്. വ്യത്യസ്തമായ ലുക്ക് എന്നാണ് സോന നായരുടെ കമന്റ്. ആരാണിത് എന്ന് ചോദിച്ച് ആതിര മാധവനും എത്തി. നലീഫ്, അമൃത നായര്‍, ശ്രീറാം രാമചന്ദ്രന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും കെകെയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണെന്ന് കമന്റ് കണ്ടാല്‍ അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios