ബോളിവുഡ് ബഹിഷ്കരണം; സങ്കുചിത ഗുണ്ടായിസം, അത് നിര്‍ത്തണമെന്ന് കിഷോര്‍

അടുത്തിടെ കിഷോര്‍ കന്നഡയിലെ കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഹിറ്റായ കെജിഎഫ് 2 സംബന്ധിച്ച് അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ വര്‍ദ്ധിച്ചുവരുന്ന ബോളിവുഡ് ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കെതിരെയാണ് കിഷോര്‍ പ്രതികരിച്ചിരിക്കുന്നത്. 

Kishore Deems 'Boycott Bollywood' as Hooliganism

ബെംഗലൂരു: നെ​ഗറ്റീവ് വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധനേടിയ നടനാണ് കിഷോർ കുമാർ. കഴിഞ്ഞ വർഷം ചലച്ചിത്ര മേഖലയിൽ വൻ ജനശ്രദ്ധനേടിയ കാന്താര ഉൾപ്പടെയുള്ളവയിൽ മികച്ച വേഷങ്ങൾ ചെയ്ത് കിഷോർ കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്‍റെ അഭിപ്രായങ്ങള്‍ എന്നും മറയില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് കിഷോര്‍.

അടുത്തിടെ കിഷോര്‍ കന്നഡയിലെ കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഹിറ്റായ കെജിഎഫ് 2 സംബന്ധിച്ച് അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ വര്‍ദ്ധിച്ചുവരുന്ന ബോളിവുഡ് ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കെതിരെയാണ് കിഷോര്‍ പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ മുംബൈയിലെ ഒരു കൂടികാഴ്ചയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് 'ബോയ്ക്കോട്ട് ബോളിവുഡ്' പ്രചാരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് നടന്‍ സുനില്‍ ഷെട്ടി അഭ്യര്‍ത്ഥിച്ച വാര്‍ത്തയിലാണ് കിഷോര്‍ പ്രതികരിച്ചത്.

തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കിഷോര്‍ ബോളിവുഡ് ബഹിഷ്കരണ പ്രചാരണത്തിനെതതിരെ തുറന്നടിക്കുന്നത്. ബോളിവുഡ് സിനിമ ബഹിഷ്കരണം സങ്കുചിതമായ ഗുണ്ടായിസമാണെന്നും. ചില സിനിമക്കാര്‍ക്കെതിരായ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും കിഷോര്‍ പറയുന്നു. സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്നും കിഷോര്‍ പറയുന്നു. 

ഇത്തരം പ്രചാരണങ്ങള്‍ സര്‍ക്കാറിന്‍റെ പരാജയമാണെന്നും കിഷോര്‍ കുറ്റപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഒരു വ്യവസായ മേഖലയുടെ പ്രവര്‍ത്തനത്തിന് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. 

ഇത്രയും ഭയം ഉണ്ടാക്കുന്ന അവസ്ഥയിലും സിനിമ രംഗത്ത് നിന്നുള്ളവര്‍ തന്നെ അതിനെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുന്നു എന്ന അവസ്ഥ ക്രമ സമാധാന നില നിയന്ത്രിക്കുന്ന സര്‍ക്കാറിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കിഷോര്‍ പറയുന്നു. 

ഇത്തരം ബഹിഷ്കരണ ആഹ്വാനങ്ങള്‍ സമൂഹത്തില്‍ വിഷം കലക്കുന്ന, വ്യക്തമായ ആക്രമണമാണ്. ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ഇത് പ്രദേശിക സിനിമ രംഗത്തേക്കും ബാധിക്കും കിഷോര്‍ പറയുന്നു. 

കഴിഞ്ഞ ദിവസം സുനില്‍ ഷെട്ടിയുടെ യോഗി ആദിത്യനാഥിനോടുള്ള അഭ്യര്‍ത്ഥന വലിയ വാര്‍ത്തയായിരുന്നു.  നോയിഡ ഫിലിം സിറ്റിയിലെ ഷൂട്ടിംഗും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യാനായിരുന്നു യോഗിയുടെ ബോളിവുഡ് താരങ്ങളും, നിര്‍മ്മാതാക്കളും, സംവിധായകരുമായുള്ള കൂടികാഴ്ച നടത്തിയത്. ഈ യോഗത്തിലാണ് അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന 'ബോളിവുഡ് ബഹിഷ്‌കരിക്കാനുള്ള പ്രചാരണങ്ങളിലേക്ക് യോഗിയുടെ ശ്രദ്ധ സുനില്‍ഷെട്ടി ക്ഷണിച്ചത്. 

"ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഹാഷ്‌ടാഗിനെ കുറിച്ച് ഞാൻ ഈ സമയത്ത് സംസാരിക്കാൻ  ആഗ്രഹിക്കുന്നു #BoycottBollywood. നിങ്ങൾ (യോഗി ആദിത്യനാഥ്) ഇതിനെതിരെ  എന്തെങ്കിലും പറഞ്ഞാൽ ഇത് നിര്‍ത്താം. അതിലൂടെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ കഴിയും" - സുനില്‍ ഷെട്ടി പറഞ്ഞു.

മരിക്കുന്നതിന് തൊട്ട് മുന്‍പ് ടുണീഷ ഡേറ്റിംഗ് ആപ്പിലെ 'അലിയുമായി' വീഡിയോകോള്‍ ചെയ്തുവെന്ന് ഷീസൻ ഖാന്‍

'സ്പൈ യൂണിവേഴ്സ്' പ്രഖ്യാപിക്കാന്‍ യാഷ് രാജ് ഫിലിംസ്; വരാന്‍ പോകുന്നത് വന്‍ സര്‍പ്രൈസുകള്‍.!

Latest Videos
Follow Us:
Download App:
  • android
  • ios