'താഴത്തില്ലെടാ' : ഇങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ഇനി ഷോ ചെയ്യില്ല, ഗായകന്‍ ദിൽജിത് ദോസഞ്ച്
ഇന്ത്യയിലെ ലൈവ് ഷോകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ദിൽജിത് ദോസഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
ചണ്ഡീഗഡ്: ഗായകനും നടനുമായി ദിൽജിത് ദോസഞ്ച് ആദ്യമായി ഇന്ത്യയിൽ ലൈവ് ഷോകള്‍ അവതരിപ്പിച്ച് വരുയാണ് ദില്‍ മിനാറ്റി എന്ന് പേരിട്ട ഈ ഷോകള്‍ ഇപ്പോള്‍ രാജ്യത്ത് നടന്നു വരുകയാണ്. എന്നാല്‍ ദിൽജിത് ഈ ഷോകളിൽ അത്ര സന്തുഷ്ടനല്ല.
ശനിയാഴ്ച ചണ്ഡീഗഡിലെ സംഗീത പരിപാടിക്കിടെ, അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വരെ താൻ ഇനി ഇന്ത്യയിൽ ലൈവ് ഷോകള്‍ അവതരിപ്പിക്കില്ലെന്ന് ദിൽജിത് പ്രഖ്യാപിച്ചു. ഷോയില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ ഇതിനകം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒരു ക്ലിപ്പിൽ ദിൽജിത്ത് പഞ്ചാബി ഭാഷയിലാണ് ദില്‍ജിത്ത് ഈ പ്രഖ്യാപനം നടത്തിയത്. "ഇവിടെ ഞങ്ങൾക്ക് തത്സമയ ഷോകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇത് വലിയ വരുമാനത്തിന്‍റെ സ്രോതസ്സാണ്, നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്നു, സ്വന്തം രാജ്യത്ത് പാടാന്‍ കഴിയുന്നു. അടുത്ത സ്റ്റേജ് നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും വരെ ഞാൻ ഇന്ത്യയിൽ ഷോകൾ ചെയ്യില്ല, അത് ഉറപ്പാണ്" ദിൽജിത് ദോസഞ്ച് പ്രഖ്യാപിച്ചു. ഒപ്പം പുഷ്പയിലെ 'താഴത്തില്ലെടാ' എന്ന ഡയലോഗും ദില്‍ജിത്ത് പറഞ്ഞു.
ദിൽജിത് ദോസഞ്ചിന്‍റെ ഇന്ത്യയിലെ ഷോകള്‍ വന്‍ വിജയമാണ് നേടിയിരിക്കുന്നത്. ദിൽ-ലുമിനാറ്റി പര്യടനത്തിന്‍റെ ഭാഗമായി പഞ്ചാബി സൂപ്പർസ്റ്റാർ ദില്ലിയിലാണ് ആദ്യ ഷോ നടത്തിയത് തുടര്‍ന്ന്. ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടത്തെ ആകർഷിച്ചു ഇദ്ദേഹത്തിന്‍റെ സംഗീത പരിപാടി.
അടുത്തസമയത്ത് ഇറങ്ങിയ കല്‍ക്കി, ഭൂല്‍ഭൂലയ്യ 3 പോലുള്ള ചിത്രങ്ങളില്‍ ദില്‍ജിത്ത് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇതിന് പുറമേ ക്രൂ അടക്കം സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ ചംകില എന്ന ചിത്രം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം റിലീസായിരുന്നത്. എആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.
'ഇനിയും വൈകാന്‍ പറ്റില്ല' : സ്വന്തം കണ്ണ് പോലും നോക്കാതെ ഈ തീരുമാനം എടുത്ത് അക്ഷയ് കുമാര്‍