നിറം വച്ച് വീണ്ടും കപില്‍ ശര്‍മ്മയുടെ 'ചൊറി ചോദ്യം': മുഖമടച്ച് മറുപടി നല്‍കി അറ്റ്ലി, കൈയ്യടി !

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ കപിൽ ശർമ അറ്റ്‌ലിയുടെ രൂപഭാവത്തെക്കുറിച്ച് പരിഹസിച്ചെങ്കിലും അറ്റ്‌ലി നൽകിയ പക്വമായ മറുപടി ശ്രദ്ധേയമായി. 

Atlee rost Kapil Sharma for trolling his looks asks him not to make fun Judge by heart social media viral

മുംബൈ: ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ വരുന്ന ആളുകള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വിവാദത്തില്‍ ആകാറുണ്ട് കപില്‍ ശര്‍മ്മ. അടുത്തിടെ കപില്‍ ശര്‍മ്മ സംവിധായകനും-നിർമ്മാതാവുമായ അറ്റ്‌ലിയെ ഇത്തരത്തില്‍ പരിഹസിച്ചെങ്കിലും ഇത് അറ്റ്ലി നല്‍കിയ പക്വമായ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.

അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, ആറ്റ്‌ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് സംഭവം.

സീസൺ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിനിടെ കപിൽ ആറ്റ്‌ലിയുടെ രൂപത്തെക്കുറിച്ച്  ഒരു തമാശ പറഞ്ഞു. എന്നാല്‍ തന്‍റെ രൂപഭാവം നോക്കേണ്ടതില്ല ജോലിയിലാണ് കാര്യം എന്ന പ്രതികരണവുമായി ജവാൻ സംവിധായകൻ തൽക്ഷണം നല്‍കിയത്. ഷാരൂഖ് ഖാൻ നായകനായ ജവാന്‍റെ വിജയത്തിന് ശേഷം അറ്റ്‌ലി നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രമാണ് ബേബി ജോണ്‍

കപില്‍ ശര്‍മ്മ ചോദിച്ചത്, ആദ്യമായി ഒരു താരത്തിനോട് കഥ പറയാന്‍ പോകുമ്പോള്‍  അവർ അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിക്കാറുണ്ടോ എന്നാണ്. അറ്റ്‌ലി ഉടന്‍ തിരിച്ചടിച്ചു. “നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. 

അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു.  എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്‍റെ വിവരണം ഇഷ്ടപ്പെട്ടു. ലോകം അത് കാണണമെന്ന് ഞാൻ കരുതുന്നു. ഒരാളെ രൂപം നോക്കി നാം വിധിക്കരുത്. നിങ്ങളുടെ ഹൃദയത്താൽ ആയാളെ മനസിലാക്കണം” എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ സ്ഥിരം വംശീയ ചോദ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് അറ്റ്ലിയുടെ മറുപടിയിലൂടെ. 

കിടുക്കി ആ ക്യാമിയോ റോള്‍; 'തെറി' ഹിന്ദിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്, ബേബി ജോണ്‍ ട്രെയിലര്‍

'അല്ലു ചെയ്തത് കണ്ടുപഠിക്ക്; വീണ്ടും മലയാളത്തിന് അപമാനം?': 'ബേബി ജോണ്‍' ഗാനത്തിനെതിരെ ട്രോള്‍

Latest Videos
Follow Us:
Download App:
  • android
  • ios