Bheeshma Parvam : ഇനി കൺഫ്യൂഷൻ വേണ്ട; 'അ‍ഞ്ഞൂറ്റി കുടുംബ'ത്തിന്റെ ഫ്‌ളോ ചാര്‍ട്ട് റെഡി !

 മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. 

Bheeshma Parvam movie family flow chart goes viral mammootty

ടൻ മമ്മൂട്ടിയുടേതായി(Mammootty) പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ചിത്രം ഒടിടിയിൽ കഴിഞ്ഞ ​ദിവസം റിലീസ് ചെയ്തിരുന്നു. ഈ അവസരത്തിൽ ഭീഷ്മപർവ്വവുമായി ബന്ധപ്പെട്ടൊരു ഫ്ലോ ചാർട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഭീഷ്മപർവ്വം കണ്ട കുറച്ച് പേരെങ്കിലും അഞ്ഞൂറ്റി കുടുംബാം​ഗങ്ങളെ കുറിച്ച് സംശയമുന്നയിച്ചവരാണ്.  കൂട്ടുകുടുംബത്തിലെ മക്കളും ഭാര്യമാരും അവരുടെ മക്കളും ആരൊക്കെയാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ സംശമുണ്ടായിരുന്നു. ഇതിന് പരിഹാരമായുള്ള ചാർട്ടാണ് ശ്രദ്ധനേടുന്നത്. ജോസ് മോന്‍ വഴിയില്‍ ആണ് ഫ്ലോ ചാർട്ട് തയ്യാറാക്കിയത്. 

അഞ്ഞൂറ്റിയിലെ വര്‍ക്കിക്കും അന്നമ്മക്കും ഉണ്ടായ അഞ്ചു മക്കളായ പൈലി, മത്തായി, മൈക്കിള്‍, സൈമണ്‍, സൂസന്‍ എന്നിവരേയും അവരുടെ കുടുംബങ്ങളേയും വ്യക്തമായി തന്നെ ചാര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കുടുംബവുമായി ചേര്‍ന്നു നിന്ന മണി, ശിവന്‍ കുട്ടി, ആലീസ്, അലി എന്നിവരും ഫ്‌ളോ ചാര്‍ട്ടിലുണ്ട്. അതിനൊപ്പം തന്നെ ചിരവൈരികളായ കൊച്ചേരി കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും ചാർട്ട് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. 

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

 മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിച്ചത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios