സാരി ഡ്രാപ്പിങ് വീഡിയോ പങ്കുവച്ച് ശരണ്യ, കിടിലനെന്ന് ആരാധകര്‍
'കുടുംബവിളക്കി'ലെ (Kudumbavilakku) 'വേദിക'യായെത്തി ( vedika) മലയാള ടെലിവിഷനിലെ ഹിറ്റ് വില്ലത്തിയായി മാറി ശരണ്യ ആനന്ദ് (Saranya Anand).
'കുടുംബവിളക്കി'ലെ (Kudumbavilakku) 'വേദിക'യായെത്തി ( vedika) മലയാള ടെലിവിഷനിലെ ഹിറ്റ് വില്ലത്തിയായി മാറി ശരണ്യ ആനന്ദ് (Saranya Anand). 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും 'സുമിത്ര'യെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് ശരണ്യയുടെ കഥാപാത്രം. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ.
ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യയെ മലയാളിക്ക് സുപരിചിതയാക്കിയത് 'കുടുംബവിളക്കാ'ണ്.
നിരന്തരം ഇൻസ്റ്റഗ്രാമിൽ വീഡിയോകളുമായി എത്തുന്ന പുത്തൻ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രഡീഷണൽ കേരള സാരി ഉടുക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. തുടക്കം പത്മനാഭന്റെ മണ്ണിൽ എന്ന കവറുമായാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ശരണ്യ
അടുത്തിടെ അമൃത ടിവിയിലെ 'പറയാം നേടാം' (Parayam Nedam) എന്ന മ്യൂസിക്കല്‍ ഗെയിം ഷോയിലെത്തിയപ്പോഴാണ് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും, ചില ഇടങ്ങളില്‍ നിന്നുണ്ടായിട്ടുള്ള അത്ര രസകരമല്ലാത്ത അനുഭവങ്ങളെപ്പറ്റിയുമെല്ലാം ശരണ്യ പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റിയാണ് ഗെയിംഷോ അവതാരകനായ എം ജി ശ്രീകുമാര്‍ ശരണ്യയോട് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി എന്താണ് പറയാനുള്ളത്, അങ്ങനെ എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് എം.ജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍, വളരെ ബോള്‍ഡായാണ് ശരണ്യ ഉത്തരം പറയുന്നത്.
''കാസ്റ്റിംഗ് കൗച്ച് എന്ന സംഗതി നമുക്ക് എവിടേയും കാണാം. ഏത് തൊഴില്‍ മേഖലയിലും അത്തരം പ്രവണതകള്‍ കാണാം. അതില്‍ ബോള്‍ഡാണോ, പാവപ്പെട്ടതാണോ എന്നൊന്നുമില്ല. പക്ഷെ അവിടെയെല്ലാം നമുക്കൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരവുമുണ്ട്. നമുക്ക് കംഫര്‍ട് അല്ലായെന്ന് തോന്നുന്നിടത്ത് നില്‍ക്കേണ്ട ആവശ്യമില്ല. എന്താണെന്ന് അറിയില്ല, ഇതുവരേയും എനിക്ക് അങ്ങനെയുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നോടാരും ഒന്നും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ അതിനുള്ള മറുപടിയും ഞാന്‍ കൊടുത്തേനെ. അധിക പക്ഷവും മൈന്‍ഡ് ചെയ്യില്ല. അതാണ് വളരെ നല്ലതെന്ന് തോന്നുന്നു.''
''കമന്റടിച്ചവരെ അടിച്ചിട്ടുമുണ്ട്. അത് വളരെ പണ്ടാണ് പത്താംക്ലാസ് പരീക്ഷയുടെ സമയത്ത്. ഞാനും കൂട്ടുകാരികളും പരീക്ഷ കഴിഞ്ഞ് തിരികെ വരുന്ന സമയത്ത് രണ്ട് ആളുകള്‍ ബൈക്കിലെത്തി കമന്റടിക്കുകയാണ്. എന്നെ നോക്കി ഹിന്ദിയില്‍ നല്ല ഫിഗറെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവരോട് ഹിന്ദിയില്‍തന്നെ വിട്ട് പോകാന്‍ പറഞ്ഞു. എന്നാല്‍ അവരാ സമയത്ത് വീട്ടുകാരെ ചീത്ത വിളിച്ചു. അതോടെ ഞാനാകെ പ്രശ്‌നമാക്കി. മറ്റെന്തും ഓക്കെയാണ്, പക്ഷെ വീട്ടുകാരെ പറഞ്ഞാല്‍ സംഗതി പ്രശ്‌നമാകും. അങ്ങനെ അവന്മാര്‍ക്കിട്ട് രണ്ടെണ്ണം അങ്ങ് കൊടുത്തു. അത് സ്‍കൂള്‍ പരിസരത്ത് വച്ചുതന്നെയായിരുന്നു. ഇപ്പോഴും പഠിച്ച സ്‍കൂളില്‍ പോകുമ്പോള്‍, സാര്‍ പറയും നിന്നെ ഞാനൊരിക്കലും മറക്കില്ലെന്ന്..'' ശരണ്യ പറഞ്ഞു. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും 'മാമാങ്കം', 'ആകാശമിഠായി', '1971', 'അച്ചായന്‍സ്', 'ചങ്ക്‌സ്', 'ആകാശഗംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.