'പല ദുശ്ശീലങ്ങളും എനിക്കുണ്ടായി, മദ്യപിക്കും സിഗരറ്റ് വലിക്കും, എല്ലാം മാറ്റിയെടുത്തത് അവൾ'; രജനികാന്ത്

രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ.

actor Rajinikanth credits wife Latha for his healthy life nrn

മിഴകത്തിന്റെ സ്റ്റൈൽ മന്നൻ ആണ് രജനികാന്ത്. ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ തലൈവർ ആകാൻ ചെറുതല്ലാത്ത പ്രതിസന്ധികൾ തന്നെ അദ്ദേഹത്തിന് താണ്ടേണ്ടി വന്നിട്ടുണ്ട്. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച് രജനി നേടിയെടുത്ത് ഇന്ത്യൻ സിനിമയുടെ തന്നെ മുഖം ആയിരുന്നു. പ്രായം വെറും നമ്പർ മാത്രമാണെന്ന് വിളിച്ച് പറഞ്ഞ് ഓരോദിനവും അദ്ദേഹം ജനങ്ങളെ അമ്പരപ്പിച് കൊണ്ടേയിരിക്കുന്നു. നിലവിൽ ജയിലർ എന്ന ചിത്രമാണ് രജനിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ തന്റെ ഭാ​ര്യ ലതയെ കുറിച്ച് രജനി മുൻപ് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയുടെ പരിപാടിയിൽ ആയിരുന്നു രജനിയുടെ പ്രതികരണം. 

രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ

വൈ ജി മഹേന്ദ്രയെക്കുറിച്ച് ഞാൻ എന്താണ് പറയുക? ലതയെ പരിചയപ്പെടുത്തിയതും എന്നെ വിവാഹം കഴിച്ചതും അദ്ദേഹമാണ്. എനിക്ക് ഇപ്പോൾ 73 വയസ്സായി, എന്റെ ആരോഗ്യത്തിന് കാരണം എന്റെ ഭാര്യയാണ്.  ബസ് കണ്ടക്ടറായിരുന്ന സമയത്ത് തെറ്റായ ചില സൗഹൃദങ്ങൾ കാരണം പല ദുശ്ശീലങ്ങളും എനിക്കുണ്ടായി. ദിവസവും രണ്ടുനേരം മട്ടൺ കഴിക്കും. എല്ലാ ദിവസവും മദ്യപിക്കും. ഒരു നിയന്ത്രണവുമില്ലാതെ സിഗരറ്റ് വലിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അത് ഒരുപാട് കൂടുകയും ചെയ്തു. വെജിറ്റേറിയനായ ആളുകളെ കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. അവർ ശരിക്കും എന്താണ് കഴിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുമായിരുന്നു. സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായ സംയോജനമാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവർ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് പലരും പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. ഉദാഹരണങ്ങൾ ധാരാളമാണ്. സ്നേഹം കൊണ്ട് എന്നെ മാറ്റിയത് ലതയാണ്. സ്നേഹത്തോടെയും ശരിയായ ഡോക്ടർമാരുടെയും സഹായത്തോടെ അവൾ എന്നെ മാറ്റിയെടുത്തു. അവളെ എനിക്ക് തന്നതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു. 

നീ നടന്താൽ നട അഴക്..; പാരിസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ,'ജോറായിട്ടുണ്ടല്ലോ'ന്ന് ആരാധകർ

അതേസമയം, രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios