Mohanlal : സ്റ്റൈലായി മിനി കൂപ്പർ ഓടിച്ച് മോഹൻലാൽ; വീഡിയോ
ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗർ എലിയാസ് ജാക്കിയുടെ ബിജിഎമ്മിനൊപ്പമാണ് വീഡിയോ.
വാഹനങ്ങളോട് ഏറെ താല്പര്യമുള്ളവരാണ് സിനിമാ താരങ്ങൾ. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ പുതിയ വാഹനങ്ങളുടെയും വണ്ടി ഓടിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ(Mohanlal) കാറോടിച്ച് വരുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗർ എലിയാസ് ജാക്കിയുടെ ബിജിഎമ്മിനൊപ്പമാണ് വീഡിയോ.
മിനി കൂപ്പർ ഓടിച്ച് ലൊക്കേഷനിൽ എത്തുന്ന മോഹൻലാലിനെയാണ് വീഡിയോയാണ് കാണാനാകുക. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ വർക്സാണ് മോഹൻലാൽ ഓടിച്ചത്. സമീർ ഹംസ തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും.
അതേസമയം, ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പഴയ മാസ് മോഹൻലാലിനെ തിരിച്ചു കിട്ടിയെന്നാണ് ഓരോ പ്രേക്ഷകനും ചിത്രത്തെ കുറിച്ച് പറഞ്ഞത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ആദ്യ ഇന്ത്യൻ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
മിനികൂപ്പര്‍ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മഞ്ജു വാര്യർ
കൊച്ചി: മിനി കൂപ്പർ കാറിന്‍റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ (Manju Warrier). പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനികൂപ്പര്‍ (Mini ഇലക്ട്രിക് പതിപ്പ് എടുത്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.