"ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്" ഭാര്യയുടെ വ്ളോഗില്‍ കൃഷ്ണകുമാര്‍

, 'ചാണകം' എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്‍റെ പ്രതികരണം തേടുന്നത്.
 

actor krishna kumar response about daughter beef love on  wife video vlog vvk

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ നടന്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഇത് ട്രോളുമാക്കിയിരുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ തന്നെ ട്രോളുകള്‍ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു തന്‍റെ വ്ളോഗില്‍ പറയുന്നത്.

കിച്ചു (കൃഷ്ണകുമാര്‍) ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?, അതിനെക്കുറിച്ചും. 'ചാണകം' എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്‍റെ പ്രതികരണം തേടുന്നത്.

എന്നാല്‍ മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പറ‌ഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഇത്തരം ട്രോളുകള്‍ കുപ്രസിദ്ധിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിലെ കു മാറ്റിയാല്‍ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരന്‍ പറഞ്ഞത്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ ട്രോളന്മാര്‍ക്ക് പങ്കുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. 

പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. അവര്‍ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകള്‍ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കല്‍ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോള്‍ നിര്‍ത്തിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാന്‍ എല്ലാം ലൈറ്റായി കാണും. 

ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അഹാന ഒരിക്കല്‍ ബീഫ് ഉലത്തിയതാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നെന്നും. അതാണ് ട്രോളിന് കാരണമായതെന്നും സിന്ധു കൃഷ്ണ കുമാറിനോട് ഈ സമയം പറഞ്ഞു. ഇതിനോട് കൃഷ്ണ കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

"ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം" - കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു. 

ജനപ്രീതിയിൽ മുന്നേറി 'വാത്തി'; ബാലമുരുകൻ സാറിന് വൻ വരവേൽപ്പ്

തമിഴിൽ എല്ലാവരും താരങ്ങള്‍, മലയാളത്തിലുള്ളത് അഭിനേതാക്കള്‍: 'ഡിയര്‍ വാപ്പി' നിര്‍മ്മാതാവ്

Latest Videos
Follow Us:
Download App:
  • android
  • ios