Chembarathi : 'ആദ്യത്തെ സീരിയൽ ആയതു കൊണ്ടാവാം, മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ', ചെമ്പരത്തിയെക്കുറിച്ച് 'സുബ്രു'

പരമ്പര അവസാനിച്ചതോടെ അതിലെ താരങ്ങളെല്ലാം അതിന്റെ വിശേഷങ്ങളുമായി എത്തുകയാണ്
Actor Keerthi Gopinath talks about Chembarathi serial

സീ കേരളം ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന  പരമ്പരയാണ് 'ചെമ്പരത്തി' (Chembarathi ).  ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആയിരത്തോളം എപ്പിസോഡുകൾ കടന്ന് ചെമ്പരത്തി  ക്ലൈമാക്സിലേക്ക് എത്തി നിൽക്കുകയാണ്. ആനന്ദ് രണ്ടാമത് വിവാഹ ചെയ്യുമോ അതോ കല്യാണിയെ മരുമകളായി അഖിലാണ്ഡേശ്വരി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു മഹാസംഗമം എപ്പിസോഡിൽ വെളിപ്പെടുത്തിയത്. ക്ലൈമാക്സിന് മാറ്റ് കൂട്ടാൻ 'നീയും ഞാനും' സീരിയൽ താരങ്ങളുമെത്തിയിരുന്നു. 

പരമ്പര അവസാനിച്ചതോടെ അതിലെ താരങ്ങളെല്ലാം അതിന്റെ വിശേഷങ്ങളുമായി എത്തുകയാണ്. ഇപ്പോഴിതാ പരമ്പരയിൽ വേഷമിട്ട നടൻ കീർത്തി ഗോപിനാഥാണ് ഇൻസ്റ്റഗ്രാമിൽ വിശേഷം പങ്കുവച്ചിരിക്കുന്നത്. സുബ്രു എന്ന കഥാപാത്രത്തെയാണ് ചെമ്പരത്തി എന്ന സീരിയലില്‍ കീര്‍ത്തി ഗോപിനാഥ് അവതരിപ്പിച്ചത്. കേന്ദ്ര നായകനായി എത്തുന്ന ആനന്ദ് കൃഷ്ണന്റെ (സ്റ്റെബിന്‍ ജാക്കോബ്) ഉറ്റസുഹൃത്തായാണ് സുബ്രു എത്തുന്നത്. കീര്‍ത്തി ഗോപിനാഥിന്റെ ആദ്യത്തെ സീരിയല്‍ ആയിരുന്നു ചെമ്പരത്തി. അതിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ അംഗീകരിച്ചതിന്റെ സന്തോഷം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ഇന്ന് ചെമ്പരത്തിയിലെ അവസാന ദിവസം. ആദ്യത്തെ സീരിയൽ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ.. ഈ ഒരു കുടുംബം എന്നും എക്കാലവും മിസ്സ് ചെയ്യും. ഒന്നും അല്ലാതിരുന്ന എന്നെ കൈ പിടിച്ചു ഇവിടം വരെ എത്തിച്ച ഡോ. എസ് ജനാർദ്ദനൻ സാറിനോടും  സീ കേരളം ചാനലിനോടും, ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ സുമേഷ് ചാത്തന്നൂർ സാറിനോടും, ഷാജി നൂറനാട് സാറിനോടും ഒരായിരം നന്ദിയും കടപ്പാടും... 

ആദ്യം മുതൽ അവസാനം വരെ എന്റെ ഈ യാത്രയിൽ കട്ട സപ്പോർട്ടായി എന്റെ കൂടെ നിന്ന, എനിക്കായി ഫാൻ പേജും ഫാൻ ഗ്രൂപ്പും തുടങ്ങിയ, അതിലെ അംഗങ്ങളായ ഓരോരുത്തർക്കും പിന്നെ എല്ലാ ഫേസ്ബുക് ഇൻസ്റ്റ​ഗ്രാം സുഹൃത്തുക്കൾക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. നന്ദി..നന്ദി..നന്ദി.. ഇനിയും സ്‌ക്രീനിലൂടെ നിങ്ങളെയൊക്കെ രസിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സുബ്രു എന്ന കീർത്തി ഗോപിനാഥ്.'- എന്നാണ് താരം കുറിച്ചിരിക്കുന്നത്.

നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാൺ ആണ് കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയായി വേഷമിട്ടിരുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയായും, സ്റ്റെബിന്‍ ജേക്കബ് ആനന്ദായും മിനിസ്‌ക്രീനിലെത്തിയ ചെമ്പരത്തിയ്ക്ക് തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.  ഹിറ്റ് സീരിയല്‍ സംവിധായകന്‍ ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച ചെമ്പരത്തിയുടെ സഹ സംവിധായകന്‍ ഷാജി നൂറനാടാണ്. യവനിക ഗോപാലകൃഷ്ണന്‍, സഞ്ജന കൃഷ്ണന്‍, പ്രബിന്‍, ബ്ലസി കുര്യന്‍, ശ്രീപത്മ എന്നിവരാണ് സീരിയലിലെ മറ്റ് ശ്രദ്ധേയരായ അഭിനേതാക്കള്‍.

Latest Videos
Follow Us:
Download App:
  • android
  • ios