പെട്രോള്‍ പമ്പിലും, കണ്‍സ്ട്രക്ഷന്‍ സൈറ്റിലും വരെ പണിയെടുത്തു; രാജ്യവും കരിയറും വിട്ടു: അബ്ബാസ് പറയുന്നു.!

എന്നാല്‍ 2000ത്തോടെ തുടര്‍ പരാജയങ്ങള്‍ താരത്തെ പിന്നോട്ട് അടിച്ചു. ഒടുവില്‍ സീരിയലുകളിലും, ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഒരു ബാത്ത് റൂം ക്ലീനറിന്‍റെ പരസ്യം അബ്ബാസിന് ജീവിതത്തില്‍‌ ഏറെ ട്രോളും നേടികൊടുത്തു. 

actor abbas revealed why he quit acting career and migrated to new zealand vvk

ചെന്നൈ: ഒരു കാലത്ത് തമിഴകത്ത് സൂപ്പര്‍താരമായി പോലും വളരുമെന്ന് കരുതിയിരുന്ന ഒരു താരമായിരുന്നു അബ്ബാസ്. റൊമാന്‍റിക് ഹീറോയായി പേരെടുത്ത അബ്ബാസ് തൊണ്ണൂറുകളില്‍ ഏറെ ഹിറ്റുകള്‍ കൊടുത്തു. തമിഴിന് പുറമേ മലയാളത്തിലും അബ്ബാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ റോള്‍ ഇന്നും മറക്കാന്‍ സാധിക്കില്ല.

2000ത്തോടെ തുടര്‍ പരാജയങ്ങള്‍ താരത്തെ പിന്നോട്ട് അടിച്ചു. ഒടുവില്‍ സീരിയലുകളിലും, ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഒരു ബാത്ത് റൂം ക്ലീനറിന്‍റെ പരസ്യം അബ്ബാസിന് ജീവിതത്തില്‍‌ ഏറെ ട്രോളും നേടികൊടുത്തു. എന്നാല്‍ 2015 ല്‍ തന്‍റെ അഭിനയ ജീവിതം പൂര്‍‌ണ്ണമായും ഉപേക്ഷിച്ച് അബ്ബാസ് ഇന്ത്യവിട്ടു. വളരെക്കാലം ന്യൂസിലാന്‍റില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് അബ്ബാസ് വീണ്ടും ചെന്നൈയില്‍ എത്തിയത്. തുടര്‍ന്ന് ഇദ്ദേഹം വിവിധ തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കി.

വളരെ ഗംഭീരമായി ആരംഭിച്ച തന്‍റെ കരിയറിന് പറ്റിയത് എന്ത്?, വിദേശത്തേക്ക് പോകാന്‍ കാരണമെന്താണ്? എങ്ങനെ ജീവിതം ഇങ്ങനെ തുടങ്ങിയ വിവിധ കാര്യങ്ങളില്‍ അബ്ബാസ് പ്രതികരിക്കുകയാണ് ഈ അഭിമുഖങ്ങളിലൂടെ.

ചെയ്ത വേഷങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചെയ്യുന്ന എന്ന തോന്നലില്‍ എനിക്ക് തന്നെ ബോറടിച്ചു. ശരിക്കും പ്രേക്ഷകര്‍ക്കും ബോറടിച്ചു തുടങ്ങി. ഇത്തരം ഒരു ഘട്ടത്തില്‍‌ അഭിനയത്തില്‍ നിന്നും സ്വയം വിട്ടുനിന്നതാണ്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിയെന്നും പറയാം. ഇങ്ങനെ കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്ന് തോന്നി. ചില റിലേഷന്‍‌ഷിപ്പുകളില്‍ കുറേകഴിയുമ്പോ ചിലപ്പോള്‍ മടുപ്പ് തോന്നാം. എന്നെ സംബന്ധിച്ച് അത് തോന്നിയത് അഭിനയത്തോടാണ് - അബ്ബാസ് പറയുന്നു. 

ന്യൂസിലാന്‍റില്‍ ബിസിനസ് തുടങ്ങാം എന്ന രീതിയിലാണ് പോയത്. അവിടെ അനുകൂല അവസ്ഥയല്ലെങ്കില്‍‌ ടാക്സി ഓടിച്ചെങ്കിലും ജീവിക്കാമായിരുന്നു. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പെട്രോള്‍ പമ്പിലും അടക്കം പണിയെടുത്തിട്ടുണ്ട്. അവിടെ ചിലര്‍‌ എവിടെയോ പരിചയമുണ്ടല്ലോ എന്ന് ചോദിക്കും. നടന്‍ അബ്ബാസാണ് എന്ന് പറയുമ്പോള്‍‌ അവരുടെ പ്രതികരണം ഞാന്‍ മനസില്‍ ശേഖരിക്കും - അബ്ബാസ് പറയുന്നു.

തമിഴ് സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും നല്ല അവസരം ലഭിച്ചാല്‍ ഉറപ്പായും സ്വീകരിക്കുമെന്നും അബ്ബാസ് പറയുന്നു. തന്‍റെ ജീവിതത്തിന്‍റെ താക്കോല്‍ ഭാര്യയുടെ കൈയ്യിലാണെന്നും അബ്ബാസ് പറയുന്നു. വിജയകരമായ ദാമ്പത്യ ജീവിതമൊന്നും അല്ല ഞങ്ങളുടെത് വിവാഹമോചനത്തിന്‍റെ വക്കോളം എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്ല രീതിയിലാണെന്നും ജീവിതത്തെക്കുറിച്ച് അബ്ബാസ് പറയുന്നു.

കമലിന്‍റെ 'അപൂർവ സഹോദരങ്ങളിലെ' താരം മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍

രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍: ജയിലറിലെ ഒരോ താരങ്ങളും വാങ്ങിയ പ്രതിഫലം

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios