ആന്‍റി ടാങ്ക് മിസൈല്‍ ഹെലീന ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഹെലികോപ്റ്ററില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഈ ആന്‍റി ടാങ്ക് മിസൈലുകള്‍ ഇന്ന് ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളില്‍ ഒന്നാണ് എന്നാണ് സൈനിക കേന്ദ്രങ്ങളും ഡിആര്‍ഡിഒയും വിശേഷിപ്പിക്കുന്നത്.
ജയ്പ്പൂര്‍: ടാങ്കുകളെ പ്രതിരോധിക്കാന്‍ പ്രാപ്തമായ ആന്‍റി ടാങ്ക് മിസൈല്‍ ഹെലീന, ധ്രുവാസ്ത്ര എന്നിവ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ മരുഭൂമിയിലെ സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഹെലീന കരസേനയ്ക്ക് ഉപയോഗിക്കാവുന്ന ആന്‍റി ടാങ്ക് മിസൈലും, ധ്രുവാസ്ത്ര വ്യോമസേനയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ് തയ്യാറിക്കിയിരിക്കുന്നത്.
"
ഹെലികോപ്റ്ററില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഈ ആന്‍റി ടാങ്ക് മിസൈലുകള്‍ ഇന്ന് ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളില്‍ ഒന്നാണ് എന്നാണ് സൈനിക കേന്ദ്രങ്ങളും ഡിആര്‍ഡിഒയും വിശേഷിപ്പിക്കുന്നത്.
ഏറ്റവും കൂടിയതും കുറഞ്ഞതുമായ ദൂരപരിധിയില്‍ നിന്നും അഞ്ച് പരീക്ഷണങ്ങളാണ് ഈ മിസൈലുകള്‍ വച്ച് നടത്തിയത്. ഒരു നിശ്ചിത സ്ഥലത്ത് നില്‍ക്കുന്ന ലക്ഷ്യത്തിനെയും, നീങ്ങികൊണ്ടിരിക്കുന്ന ലക്ഷ്യത്തേയും ഒരു പോലെ തകര്‍ക്കാന്‍ ഈ പരീക്ഷണത്തിലൂടെ സാധിച്ചു - ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്നാം തലമുറ ആന്‍റി ടാങ്ക് മിസൈലുകളാണ് ഇവ, പറക്കുന്ന ഒരു ഹെലികോപ്റ്ററില്‍ നിന്നും ഉപരിതലത്തില്‍ സഞ്ചരിക്കുന്ന ഒരു ടാങ്കിനെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഒപ്പം തന്നെ രാത്രിയും പകലും ഒരു പോലെ ഉപയോഗക്ഷമമാണ് ഇത്. ഉടന്‍ തന്നെ ഇത് സൈന്യത്തിന്‍റെ ഭാഗമാകും എന്നാണ് നിര്‍മ്മാതാക്കളായ ഡിആര്‍ഡിഒ അറിയിക്കുന്നത്.