ലിയോണിഡ് ഉല്‍ക്കാവര്‍ഷം തുടങ്ങി: ആകാശത്ത് പൂരവെടിക്കെട്ട്!

മലിനീകരണ തോത് കുറവുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവരുടെ നഗ്‌നനേത്രങ്ങളാല്‍ ലിയോണിഡിന്റെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. 

The Leonid meteor shower of 2020 peaks

എല്ലാ വര്‍ഷവും നവംബര്‍ പകുതിയോടെ നടക്കുന്ന ലിയോണിഡ് ഉല്‍ക്കാവര്‍ഷം ഇത്തവണയും കൃത്യമായി ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ മുംബൈയിലെ ആകാശത്തു തൃശൂര്‍ പൂരത്തെ ഓര്‍മ്മപ്പെടുത്തുന്ന വെടിക്കെട്ടായിരുന്നുവെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലിനീകരണ തോത് കുറവുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവരുടെ നഗ്‌നനേത്രങ്ങളാല്‍ ലിയോണിഡിന്റെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ഭൂമി ധൂമകേതു 55 പി/ ടെമ്പല്‍ടട്ടിന്റെ പരിക്രമണ പാത മുറിച്ചുകടക്കുമ്പോഴാണ് ഈ വര്‍ണ്ണവിസ്മയം സംഭവിക്കുന്നത്. ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചതിനുശേഷം, ലിയോണിഡ് ഉല്‍ക്കാവര്‍ഷത്തിന് സാക്ഷ്യം വഹിക്കുന്നു, അത് ഇപ്പോഴും തുടരുന്നു.

എന്താണ് ലിയോണിഡ് ഉല്‍ക്കാവര്‍ഷം

ലിയോ നക്ഷത്രസമൂഹത്തിന്റെ മുന്‍പില്‍ സംഭവിക്കുന്ന ഉല്‍ക്കാവര്‍ഷത്തെ ലിയോണിഡ് ഉല്‍ക്കാവര്‍ഷം എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഉല്‍ക്കാവര്‍ഷങ്ങളില്‍ ഒന്നാണിത്. ഈ ഉല്‍ക്ക വര്‍ഷക്കാലത്ത് ഓരോ വര്‍ഷവും 100 മുതല്‍ 200 ഉല്‍ക്കകള്‍ വരെ വിശാലമായ ആകാശത്ത് ദൃശ്യമാകുന്നു, ഓരോ മണിക്കൂറിലും 15 മുതല്‍ 20 വരെ ഉല്‍ക്കകള്‍ ഭൂമിയില്‍ പെയ്യുന്നു. ഓരോ 33 വര്‍ഷത്തിലൊരിക്കല്‍ ലിയോണിഡ് ഉല്‍ക്കാവര്‍ഷം ഒരു ഉല്‍ക്കാ കൊടുങ്കാറ്റായി ഉയരുന്നു, ഭൂമിയില്‍ അത്തരത്തിലൊന്ന് അവസാനമായി സംഭവിച്ചത് 1999 ലാണ്.

വ്യാപകമായ മഴ പ്രതീക്ഷിക്കുന്ന തമിഴ്‌നാടും കേരളവും ഒഴികെ ഇന്ത്യ മുഴുവന്‍ ഈ ആകാശവിസ്മയം ആസ്വദിക്കാന്‍ കഴിയുമെന്ന് കാലാവസ്ഥാ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍ക്കാവര്‍ഷത്തെക്കുറിച്ച് പറയുമ്പോള്‍ ആകാശം ഇരുണ്ടതായിരിക്കും. മുംബൈ പോലുള്ള നഗരങ്ങളിലെ ശോഭയുള്ള ആകാശത്ത് മാത്രമേ ഉല്‍ക്കകള്‍ കാണാനാകൂ.

Latest Videos
Follow Us:
Download App:
  • android
  • ios