ഓസ്ട്രേലിയയിലെ ജിംപി ജിംപി ചെടി; കുത്തേറ്റാൽ തേൾവിഷത്തിന് സമാനമെന്ന് ​ഗവേഷകർ; ആത്മഹത്യാ ചെടിയെന്നും പേര്

ഡെൻഡ്രോക്നൈഡ് എന്ന് പേരുള്ള ഈ ചെടി പ്രാദേശിക ഭാഷയിൽ ജിംപി ജിംപി എന്ന് അറിയപ്പെടുന്നു. മനുഷ്യർക്കും മൃ​ഗങ്ങൾക്കും പ്രാണവേദനയ്ക്ക് തുല്യമായ വേദന നൽകുന്ന ചെടിയാണിത്. 

scorpion like venom contains in gympie-gympie plant in australia

ഓസ്ട്രേലിയ: വിഷപാമ്പുകൾക്കും വിഷമുള്ള ചിലന്തികൾക്കും കടൽ ജീവികൾക്കും പേര് കേട്ട രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ തേൾ വിഷത്തിന് സമാനമായ വിഷം ഉൾക്കൊള്ളുന്ന ഒരു മരത്തെയാണ് ഓസ്ട്രേലിയൻ ​ഗവേഷകർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ വിഷം ശരീരത്തിനേറ്റാൽ ആഴ്ചകളോളം അസഹനീയമായ വേദനയുണ്ടാകുമെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

ഡെൻഡ്രോക്നൈഡ് എന്ന് പേരുള്ള ഈ ചെടി പ്രാദേശിക ഭാഷയിൽ ജിംപി ജിംപി എന്ന് അറിയപ്പെടുന്നു. മനുഷ്യർക്കും മൃ​ഗങ്ങൾക്കും പ്രാണവേദനയ്ക്ക് തുല്യമായ വേദന നൽകുന്ന ചെടിയാണിത്. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇവയ്ക്കുള്ളത്.  വടക്കുകിഴക്കൻ ക്വീൻസ് ലാൻഡിലെ മഴക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. കാൽനടയാത്രക്കാർക്കിടയിൽ കുപ്രസിദ്ധിയാർജ്ജിച്ച ചെടിയാണ് ജിംപി ജിംപി. 

ആദ്യം ശരീരത്ത് തീപൊള്ളൽ പോലെ തോന്നും. പിന്നീട് മണിക്കൂറുകളോളം വേദന അനുഭവപ്പെടുന്നു. ശരീരം കാറിന്റെ വാതിലിൽ കുടുങ്ങിയ പോലെയുള്ള വേദന പോലെ തോന്നും. ഈ ചെടിയുടെ വിഷമേറ്റവർ പറഞ്ഞതായി ക്വീൻസ് ലാൻഡ് സർവ്വകലാശാല ​ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കുളിച്ചാൽ വേദന ഇരട്ടിയാകുമെന്നും ശരീരം തീപിടിക്കുന്നത് പോലെ അനുഭവപ്പെടുമെന്നും അനുഭവസ്ഥർ പറയുന്നു. സൂചിമുന പോലെയുള്ള നാരുകളാണ് ഇവയുടെ ഇലകളിലുള്ളത്. 

നാരുകളിലുള്ള നീറോടോക്സിനാണ് ഇത്ര കഠിനമായ വേദനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. നാഡീവ്യൂഹത്തെയാണ് ഈ വേദന ബാധിക്കുന്നത്. ആത്മഹത്യാ ചെടി അല്ലെങ്കിൽ സൂയിസൈഡ് പ്ലാന്റ് എന്നും ജിംപി ജിംപിക്ക് വിളിപ്പേരുണ്ട്. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുന്ന രീതിയിലുളള കൊടുംവേദനയാണത്രേ സംഭവിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios