ഛിന്നഗ്രഹത്തിലെ പാറയുടെ ഭാഗവുമായി സ്പേയ്സ് ക്യാപ്സൂള്‍, എയര്‍ ലിഫ്റ്റ് ചെയ്ത് ജപ്പാന്‍

ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ ഹയാബുസാ 2വില്‍ നിന്ന് ഈ സ്പേയ്സ് ക്യാപ്സൂള് വേര്‍പെടുകയായിരുന്നു. ഇന്നലെയാണ് ക്യാപ്സൂളും അതിന്‍റെ പാരച്യൂട്ടിന്‍റെ ഭാഗവും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

recovery team in Australia has found a space capsule carrying the first significant quantities of rock from an asteroid

ഛിന്നഗ്രഹത്തിലെ പാറയുടെ അംശവുമായി ഭൂമിയില്‍ പതിച്ച സ്പേയ്സ് ക്യാപ്സൂള്‍ കണ്ടെത്തി. ബഹിരാകാശത്തില്‍ നിന്നുള്ള റിയ്ഗു എന്ന് വിളിക്കപ്പെടുന്ന പാറയുടെ ഭാഗവുമായാണ് സ്പേയ്സ് ക്യാപ്സൂള്‍ ദക്ഷിണ ഓസ്ട്രേലിയയിലെ വൂമെറാ ഭാഗത്ത് പതിച്ചത്. ഹയാബുസാ 2 എന്ന ജപ്പാന്‍ പര്യവേഷണം വാഹനം ശേഖരിച്ചതാണ് ഈ പാറയുടെ ഭാഗമെന്നാണ് ബിബിസി റിപ്പോര്‍ട്ട്.Image

 

ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ ഹയാബുസാ 2വില്‍ നിന്ന് ഈ സ്പേയ്സ് ക്യാപ്സൂള് വേര്‍പെടുകയായിരുന്നു. ഇന്നലെയാണ് ക്യാപ്സൂളും അതിന്‍റെ പാരച്യൂട്ടിന്‍റെ ഭാഗവും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ കൂബെര്‍ പെഡി മേഖലയില്‍ ഇത് പതിക്കുന്നത് ക്യാമറകളില്‍ പതിഞ്ഞിരുന്നു. സെക്കന്‍റില്‍ 11കിലോമീറ്റര്‍ വേഗതയിലാണ് ക്യാപ്സൂള്‍ ഭൂമിയിലേക്ക് പതിച്ചത്. നിലത്ത് പതിച്ചതിന് പിന്നാലെ ബീക്കണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ക്യാപ്സൂള്‍ പതിച്ച സ്ഥലം വേഗത്തില്‍ ഖണ്ടെത്താനായി. 

Image

ബിക്കണ്‍ കൃത്യമായി പ്രവര്‍ത്തിച്ചത് ക്യാപ്സൂള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പ്രത്യേക സുരക്ഷാ പേടകത്തില്‍ ഈ ക്യാപസൂള്‍ ജപ്പാനിലേക്ക് കൊണ്ടുപോയി. ജപ്പാനിലെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് 16 കിലോ ഭാരമുള്ള ഈ കണ്ടെയ്നര്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ഛിന്നഗ്രഹത്തില്‍ നിന്ന് 100 മില്ലിഗ്രാമില്‍ അധികം പാറയുടെ അംശം ശേഖരിക്കുകയെന്നതായിരുന്നു ഗവേഷകരുടെ ലക്ഷ്യം. 

Image

സൌരയൂഥത്തേക്കുറിച്ചും മറ്റ് പല മേഖലകളേക്കുറിച്ചും ഈ ശിലാപഠനത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. സൌരയൂഥത്തിന്‍റെ നിര്‍മ്മാണ സമയത്തുണ്ടാകുന്ന ചീളുകളായാണ് ഛിന്നഗ്രഹങ്ങളെ വിലയിരുത്തുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios