ചന്ദ്രയാൻ 2 ലാൻഡിംഗ് തത്സമയം കാണാൻ പ്രധാനമന്ത്രിയെത്തി, ആഹ്ളാദത്തോടെ കൂടെ കുട്ടികളും

ചന്ദ്രയാൻ - 2 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ പതുക്കെ ഇറങ്ങുന്നത് നേരിട്ട് കാണുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്താൽ അവയിൽ ചിലത് പ്രധാനമന്ത്രിയും റീട്വീറ്റ് ചെയ്യും. 

pm narendramodi says he may retweet the photos of people watching chandrayaan live

ബെംഗളുരു: ചന്ദ്രയാൻ 2 തത്സമയം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളുരുവിലെ ഐഎസ്ആർഒയുടെ മിഷൻ കൺട്രോൾ സ്റ്റേഷനിലെത്തി. ഐഎസ്ആർഒയുടെ സ്പേസ് ക്വിസിൽ വിജയിച്ച മിടുക്കരായ കുട്ടികൾക്കൊപ്പമാണ് പ്രധാനമന്ത്രിയും ഇന്ത്യയുടെ അഭിമാനദൗത്യം വീക്ഷിക്കുന്നത്. ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. ഇപ്പോൾ മിഷൻ കൺട്രോൾ സ്റ്റേഷനിലെത്തിയിരിക്കുകയാണ് മോദി. പ്രധാനമന്ത്രിയോടൊപ്പം ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അഭിമാനത്തോടെ അതിലേറെ ആകാംക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്നു. 

pm narendramodi says he may retweet the photos of people watching chandrayaan live

ചന്ദ്രയാൻ - 2 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് ലൈവ് കാണുന്നുണ്ടോ? ഉണ്ടെങ്കിൽ ആ ചിത്രങ്ങളെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യൂ. നിങ്ങളുടെ ചിത്രങ്ങൾ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തേക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios