ചന്ദ്രനിലെ ആദ്യ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായി നാസ തെരഞ്ഞെടുത്തത് ഈ കമ്പനിയെ
2022ഓടെ ആദ്യ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ബഹിരാകാശത്തില്‍ സ്ഥാപിക്കാനാവുമെന്നാണ് നിരീക്ഷണമെന്നാണ് നോക്കിയ വിശദമാക്കുന്നത്. ടെക്സാസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേയ്സ് ക്രാഫ്റ്റ് ഡിസൈന്‍ കമ്പനിയായ ഇന്‍റ്റ്യൂറ്റീവ് മെഷീനെ പങ്കാളിയാക്കിയാണ് ആദ്യ ഉപകരണം ചന്ദ്രനില്‍ എത്തിക്കുകയെന്നും നോക്കിയ
ചന്ദ്രനിലെ ആദ്യ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായി നാസ തെരഞ്ഞെടുത്തത് നോക്കിയയെ. ഫിന്നിഷ് കമ്പനിയായ നോക്കിയ ആവും ചന്ദ്രനില്‍ 4ജി എല്‍റ്റിഇ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയെന്നാണ് എന്‍ഡി ടിവിയുടെ ടെക്നോളജി വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ട്ടിമിസ് എന്ന പദ്ധതി അനുസരിച്ച് ചന്ദ്രനില്‍ ദീര്‍ഘകാലത്തേക്ക് മനുഷ്യനെ 2024ഓടെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ.
2022ഓടെ ആദ്യ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ബഹിരാകാശത്തില്‍ സ്ഥാപിക്കാനാവുമെന്നാണ് നിരീക്ഷണമെന്നാണ് നോക്കിയ വിശദമാക്കുന്നത്. ടെക്സാസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേയ്സ് ക്രാഫ്റ്റ് ഡിസൈന്‍ കമ്പനിയായ ഇന്‍റ്റ്യൂറ്റീവ് മെഷീനെ പങ്കാളിയാക്കിയാണ് ആദ്യ ഉപകരണം ചന്ദ്രനില്‍ എത്തിക്കുകയെന്നും നോക്കിയ വിശദമാക്കുന്നു. നിലവില്‍ 4 ജി എല്‍റ്റിഇ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പിന്നീട് 5ജിയിലേക്ക് സ്വിച്ച് ചെയ്യുമെന്നും നോക്കിയ അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
രൂക്ഷസാഹചര്യങ്ങളില്‍ പോലും പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്ന നിലയിലാവും ലൂണാര്‍ ലാന്‍ഡിംഗ് ലോഞ്ച് ചെയ്യുകയെന്നാണ് നോക്കിയ വിശദമാക്കുന്നത്. വലിപ്പത്തിലും ഭാരത്തിലും പവറിലും ബഹാരാകാശത്തിന് അനുയോജ്യമായ നിലയിലാവും ഉപകരണങ്ങളുടെ നിര്‍മ്മാണം. ബഹിരാകാശ യാത്രികര്‍ക്ക് ശബ്ദ, വീഡിയോ ആശയവിനിമയവും ബയോമെട്രിക് ഡാറ്റ എക്സ്ചേഞ്ച്, ചാന്ദ്രവാഹനങ്ങളുടേയും റോബോട്ടിക് ഉപകരണങ്ങളുടേയും റിമോട്ട് കണ്‍ട്രോള്‍ എന്നിവ സുഗമമാക്കാനാണ് സംവിധാനമെന്നാണ് നോക്കിയ വ്യക്തമാക്കുന്നത്.