40 അടി താഴ്ചയില്‍ കുഴിച്ചപ്പോള്‍ കണ്ടെത്തിയത് നൂറോളം ശവപ്പെട്ടികള്‍; അമ്പരന്ന് ഗവേഷകര്‍

നിറങ്ങളോട് കൂടിയ ഹൈറോഗ്ലിഫിക് ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടികളാണ് കണ്ടത്തിയിരിക്കുന്നത്. റ്റോളമൈക് കാലഘട്ടത്തില്‍ ഈ പ്രദേശം ശ്മശാനമായിരുന്നുവെന്ന കണക്കുകൂട്ടലിലാണ് ഗവേഷകരുള്ളത്.

More than 100 intact sarcophagi unearthed near Cairo

സക്വാര: ഈജിപ്തില്‍ നിന്ന് പുരാതന കാലത്തെ നൂറോളം ശിലാ നിര്‍മ്മിത ശവപ്പെട്ടികള്‍ കണ്ടെത്തി ഗവേഷകര്‍. പുരാതന ഈജിപ്തിലെ റ്റോളമൈക് കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 40 അടിയോളം താഴ്ചയില്‍ നിന്നാണ് ഈ ശവപ്പെട്ടികള്‍ കണ്ടെത്തിയിട്ടുള്ളത്. 

egypt

ഇത്തരത്തില്‍ ശവപ്പെട്ടികള്‍ സൂക്ഷിച്ച മൂന്നിടങ്ങളാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതില്‍ ഒരു ശവപ്പെട്ടി തുറന്നതായും ഗവേഷകര്‍ പറയുന്നു. നിറങ്ങളോട് കൂടിയ ഹൈറോഗ്ലിഫിക് ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടികളാണ് കണ്ടത്തിയിരിക്കുന്നത്. റ്റോളമൈക് കാലഘട്ടത്തില്‍ ഈ പ്രദേശം ശ്മശാനമായിരുന്നുവെന്ന കണക്കുകൂട്ടലിലാണ് ഗവേഷകരുള്ളത്. യുനെസ്കോ ഈ പ്രദേശ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 

An ancient sarcophagus from the latest Egypt find

2500വര്‍ഷങ്ങളോളം പഴക്കമുള്ള മരക്കല്ലറകള്‍ ഒക്ടോബര്‍ മാസത്തിലാണ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മരത്തില്‍ തീര്‍ത്ത 59 കല്ലറകളായിരുന്നു ഒക്ടോബറില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ നിന്നും ആ കാലത്തേക്കുറിച്ചുള്ള വ്യക്തമാ. ധാരണ ലഭിക്കുന്ന മറ്റ് തെളിവുകള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഖനനം ഈ മേഖലയില്‍ തുടരുകയാണ്. ഒക്ടോബറില്‍ കണ്ടെടുത്ത കല്ലറകളില്‍ നിന്ന് വിഭിന്നമായി ഈ കല്ലറകളില്‍ അടക്കം ചെയ്തവരുടെ ജീവിത നിലവാരം ഉയര്‍ന്നതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

One of the 100 intact sarcophagi uncovered in the Saqqara necropolis south of Cairo

അതിനാലാണ് ഈ കല്ലറകള്‍ ഒക്ടോബര്‍ മാസം കണ്ടെടുത്തവയേക്കാള്‍ കുറവ് തകരാറോടെയുള്ളതെന്നാണ് ഗവേഷകര്‍ പ്രതികരിക്കുന്നത്. ഈജിപ്തിലെ ഗ്രാന്‍ഡ് മ്യൂസിയത്തില്‍ അടുത്ത വര്‍ഷത്തോടെ ഈ കല്ലറകള്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നാണ് സൂചനയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബറില്‍ ലക്സോറിലെ രാജാക്കന്മാരുടെ താഴ്വരയില്‍ നിന്നാണ് മരം കൊണ്ട് നിര്‍മ്മിച്ച കല്ലറകള്‍ കണ്ടെത്തിയത്. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുടെ മൃതദേഹം ഈ മരനിര്‍മ്മിത കല്ലറകളിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ പുരോഹിതരുടേയും ബന്ധുക്കളുടേയും മൃതദേഹമാകാം ഇവയെന്നാണ് വിലയിരുത്തല്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios