ഇണയ്ക്ക് മുട്ടയിടാൻ ഇടം തേടുന്ന ആൺകണവ; കാമുകിയോടുള്ള കരുതലെന്ന് ഗവേഷകർ

ഇത്തരത്തിലുള്ള പെരുമാറ്റം ആൺ കണവകൾക്ക് പതിവില്ല എന്ന ഇതുവരെയുള്ള ബോധ്യത്തിന് വിപരീതമായ ഒരു കണ്ടെത്തലാണ് ഇപ്പോൾ ഗവേഷകരിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 

male squids looking for place to lay eggs for female squids

കണവകളുടെ ഇന്നോളമുള്ള പരിണാമചരിത്രത്തിൽ ഇതാദ്യമായി ആൺ കണവകളിൽ, തങ്ങളുടെ കാമുകികൾക്കു വേണ്ടി മുട്ടയിടാൻ ഇടം തേടി നടക്കുന്ന സ്വഭാവത്തിന്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബിഹേവിയർ, അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയുമായി ചേർന്നുകൊണ്ട് നടത്തിയ പഠനങ്ങളിലാണ് പുതിയ വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ചാനൽ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിട്ടുള്ളത്.

തങ്ങളുടെ ഇണകൾക്കൊപ്പം നേരം ചെലവിടുമ്പോൾ അവിചാരിതമായി അതുവഴി വന്ന്, അവയുമായി ഇണചേരാൻ ശ്രമിക്കുന്ന മറ്റുള്ള ആൺകണവകളെ തങ്ങളുടെ സ്പർശനികൾ വിറപ്പിച്ച് ഭയപ്പെടുത്തി ഓടിക്കുന്നുണ്ട് രണ്ട് അവസരങ്ങളിലായി ഈ ആൺകണവകൾ. നിമിഷങ്ങൾക്ക് ശേഷം, ഇതേ ആൺകണവ ഒരു പവിഴപ്പുറ്റിന്റെ ഉള്ളിലേക്ക് മറയുന്നതായും, അൽപനേരം കഴിഞ്ഞ് തിരികെ വരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. ഇത് തങ്ങളുടെ ഇണയ്ക്ക് മുട്ടയിടാൻ പറ്റിയ ഇടം തിരഞ്ഞു പോവുന്നതാണ്  (location probing)  എന്നാണ് ഗവേഷകരുടെ നിഗമനം. ഇത്തരത്തിലുള്ള പെരുമാറ്റം ആൺ കണവകൾക്ക് പതിവില്ല എന്ന ഇതുവരെയുള്ള ബോധ്യത്തിന് വിപരീതമായ ഒരു കണ്ടെത്തലാണ് ഇപ്പോൾ ഗവേഷകരിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios