ഐഎൻഎസ് കരഞ്ച് അന്തർവാഹിനി ഇനി നാവികസേനയുടെ ഭാഗം
സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ പെടുന്ന അന്തര്‍വാഹിനിയാണ് ഐഎൻഎസ് കരഞ്ച്. ഡീസല്‍ ഇലക്ട്രിക്ക് അറ്റാക്ക് അന്തര്‍വാഹിനികളാണ് സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തില്‍പെടുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ്.
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി ഐഎൻഎസ് കരഞ്ച് ഇനി നാവികസേനയുടെ ഭാഗം. മുംബൈ മാസഗോൺ കപ്പൽ നിർമാണശാലയിലാണ് കമ്മീഷൻ ചെയ്തത്.
ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ്, മുൻ നാവികസേന മേധാവി വി.എസ് ഷെഖാവത്ത് അടക്കമുള്ളവർ പങ്കെടുത്തു. 1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി.
സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ പെടുന്ന അന്തര്‍വാഹിനിയാണ് ഐഎൻഎസ് കരഞ്ച്. ഡീസല്‍ ഇലക്ട്രിക്ക് അറ്റാക്ക് അന്തര്‍വാഹിനികളാണ് സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തില്‍പെടുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ്. ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖന്ധേരി എന്നിവ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാണ്. ഇവയും എംഡിഎല്ലില്‍ തന്നെയാണ് നിര്‍മ്മിച്ചത്.
ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് എംഡിഎല്ലിന് 2005ല്‍ ഇന്ത്യ ഓഡര്‍ നല്‍കിയത്. ഇപ്പോള്‍ നാവിക സേനയുടെ ഭാഗമായ ഐഎൻഎസ് കരഞ്ച് വെസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ ഭാഗമാകും.
ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ മസഗോൺ ഡോക്ക് ലിമിറ്റഡാണ് (എംഡിഎൽ) അന്തർവാഹിനി നിർമ്മിച്ചത്. അന്തർവാഹിനിയുടെ കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.