ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം അമേരിക്കയ്ക്ക് വില്‍ക്കുന്നു; നടന്നാല്‍ നേട്ടം

കരാര്‍ ലഭിക്കാന്‍  പരിശീലക പോര്‍വിമാനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ത്യ അയച്ചുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ടെല്ലാ പോര്‍വിമാനങ്ങളുടെ പ്രവര്‍ത്തന രീതികളേയും അനുകരിക്കാനുള്ള കഴിവ് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച  ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്‍റെ ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ പതിപ്പിന് അവകാശപ്പെടാനാകും എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 

India offers fighter jet trainer to US

ദില്ലി: ഇന്ത്യന്‍ നിര്‍മ്മിത പരിശീലന പോര്‍വിമാനം അമേരിക്കയ്ക്ക് വില്‍ക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകള്‍. നടന്നാല്‍ പ്രതിരോധ വ്യവസായ രംഗത്ത് ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം നല്‍കുന്ന കരാറിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് നേവി അണ്ടര്‍ ഗ്രജ്വേറ്റ് ജെറ്റ് ട്രെയിനിംഗ് സിസ്റ്റത്തിനായി ആഗോളതലത്തില്‍ തന്നെ അന്വേഷണം നടത്തുകയാണ്.

ഇതിലേക്കാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്‍റെ ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ പതിപ്പ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതേ കരാറിന് വേണ്ടി ഫ്രഞ്ച് കന്പനി ദസാള്‍ട്ട്, ബോയിംഗ് എന്നിവരും രംഗത്തുണ്ട് എന്നാണ് സൂചന. 9.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് 57 പരിശീലന യുദ്ധ വിമാനങ്ങളാണ് യുഎസ് നേവി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വിമാന വാഹിനികളില്‍ നിന്നും പറന്നുയരാനും, ആക്രമണം നടത്താനും, തിരിച്ചിറങ്ങാനും ശേഷിയുള്ളവയാകണം ഈ വിമാനങ്ങള്‍.

കരാര്‍ ലഭിക്കാന്‍  പരിശീലക പോര്‍വിമാനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ത്യ അയച്ചുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ടെല്ലാ പോര്‍വിമാനങ്ങളുടെ പ്രവര്‍ത്തന രീതികളേയും അനുകരിക്കാനുള്ള കഴിവ് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച  ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്‍റെ ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ പതിപ്പിന് അവകാശപ്പെടാനാകും എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. റഫാല്‍ പോര്‍വിമാനം പറത്തുന്ന ഫീച്ചറിലേക്ക് മാറ്റിയാല്‍ പിന്നെ പൈലറ്റിന് താന്‍ റഫാല്‍ പറത്തുന്നതായേ തോന്നൂ എന്നാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ആര്‍ മാധവന്‍ ഈ ലിഫ്റ്റ് സംവിധാനത്തെക്കുറിച്ച് പറയുന്നത്.

ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന പരിശീലന പോർവിമാനം എൽ‌സി‌എയുടെ നാവിക പതിപ്പിന് സമാനമാണ്. ഈ പോർവിമാനത്തിന്റെ വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള ടേക്ക് ഓഫും ലാൻഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. കോക്ക്പിറ്റ് ഡിസ്പ്ലേ ലേ ഔട്ട്, നൂതന ഏവിയോണിക്സ് ഉൾപ്പെടെ വിമാനത്തിന്റെ എല്ലാ വിശദമായ പ്ലാനുകളും ഇന്ത്യ യുഎസിന് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.

ഈ വിമാനത്തിന്റെ എല്ലാ നിർമാണ ജോലികളും തദ്ദേശീയമായി തന്നെ ചെയ്താണെന്നാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) പറയുന്നത്. ഇന്ത്യ ആദ്യമായാണ് ഒരു വികസിതരാജ്യത്തിന് മുൻപാകെ തദ്ദേശീയമായി നിര്‍മിച്ച പരിശീലക പോര്‍വിമാനം വ്യാപാരം ചെയ്യാന്‍ ശ്രമം നടത്തുന്നത്. യു‌എസ് നേവി ആവശ്യപ്പെട്ട എല്ലാ അടിസ്ഥാന പാരാമീറ്ററുകളും എൽ‌സി‌എ പാലിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കരാറില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

തെക്കു കിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക തുടങ്ങി ലോകത്തെ പല ഭാഗങ്ങളും കേന്ദ്രീകരിച്ച് ആയുധ വ്യാപാരത്തിന് എച്ച്എഎല്ലിന് പദ്ധതിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തേജസ് പോര്‍ വിമാനത്തിന് പുറമേ അറ്റാക്ക് ഹെലിക്കോപ്റ്റര്‍ രുദ്ര, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ധ്രുവ് എന്നിവയാണ് ഇന്ത്യയുടെ വില്‍പ്പനയ്ക്കുള്ള പ്രധാന ആയുധങ്ങള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios