പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും ദൂ​രെ​യു​ള്ള ന​ക്ഷ​ത്ര സ​മൂ​ഹ​ത്തെ കണ്ടെത്തി ഇ​ന്ത്യന്‍ ശാ​സ്ത്ര​ജ്ഞ​ർ

ഭൂ​മി​യി​ൽ​നി​ന്ന് 9.3 ബി​ല്യ​ൺ പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ന​ക്ഷ​ത്ര​സൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള അ​ൾ​ട്രാ​വൈ​ല​റ്റ് പ്ര​കാ​ശ ര​ശ്മി​ക​ളെ​യാ​ണ് അ​സ്ട്രോ​സാ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പൂ​ന​യി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ ആ​സ്ട്രോ​ണ​മി വി​ദ​ഗ്ധ​ൻ ഡോ. ​ക​ന​ക് സാ​ഹ പ​റ​ഞ്ഞു.
 
India AstroSat telescope detect one of the farthest star galaxies

ബം​ഗ​ളൂ​രു: പ്ര​പ​ഞ്ച​ത്തി​ലെ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏ​റ്റ​വും ദൂ​രെ​യു​ള്ള ന​ക്ഷ​ത്ര സ​മൂ​ഹ​ത്തെ തിരിച്ചറിഞ്ഞ് ഇ​ന്ത്യ ശാ​സ്ത്ര​ജ്ഞ​ർ. ഇ​ന്ത്യ​യു​ടെ അ​സ്ട്രോ​സാ​റ്റ് ദൂ​ര​ദ​ർ​ശി​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​തി​യ ക​ണ്ടു​പി​ടു​ത്തം ന​ട​ത്തി​യ​ത്.

ഭൂ​മി​യി​ൽ​നി​ന്ന് 9.3 ബി​ല്യ​ൺ പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ന​ക്ഷ​ത്ര​സൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള അ​ൾ​ട്രാ​വൈ​ല​റ്റ് പ്ര​കാ​ശ ര​ശ്മി​ക​ളെ​യാ​ണ് അ​സ്ട്രോ​സാ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പൂ​ന​യി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ ആ​സ്ട്രോ​ണ​മി വി​ദ​ഗ്ധ​ൻ ഡോ. ​ക​ന​ക് സാ​ഹ പ​റ​ഞ്ഞു.

'AUDFs01'എന്നാണ് ഈ ഗ്യാലക്സിയുടെ പേര്. ഡോ. ​ക​ന​ക് സാ​ഹയുടെ നേതൃത്വത്തില്‍ പൂനെയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍റ് ആസ്ട്രോ ഫിസിക്സാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 

പുതിയ കണ്ടെത്തല്‍ ഇരുണ്ടയുഗം അവസാനിച്ച്  പ്ര​പ​ഞ്ച​ത്തി​ല്‍ എങ്ങനെ പ്രകാശം ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഉതകുന്ന കണ്ടെത്തലാണ് എന്നാണ് ഐയുസിഎഎ ഡയറക്ടര്‍ ഡോ.സോമക് റായി ചൌദരി പറയുന്നത്. ഇന്ത്യന്‍ സംഘത്തിന്‍റെ കണ്ടെത്തലിനെ കേന്ദ്ര ആറ്റോമിക് എനര്‍ജി ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.

 ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി​യാ​യ നാ​സ​യു​ടെ ഹ​ബി​ള്‍ സ്പേ​സ് ടെ​ലി​സ്കോ​പ്പി​ന്‍റെ ചെ​റി​യ പ​തി​പ്പാ​ണ് ഇന്ത്യയുടെ അ​സ്ട്രോ​സാ​റ്റ്.
 
Latest Videos
Follow Us:
Download App:
  • android
  • ios