കര്‍ഷകര്‍ക്ക് ആശ്വാസം; താറാവുകൾ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്സിന്‍ കണ്ടെത്തി മലയാളി ഗവേഷക
താറാവുകൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന രോഗമാണ് റൈമറിലോസിസ്. താറാവുകൾ കൂട്ടം ചേർന്ന് നിൽക്കുകയും കഴുത്തിന്റെ നിയന്ത്രണം വിട്ട് താഴെ വീണ് ചത്തുപോകുന്ന അവസ്ഥയാണ് ഇത്.
താറാവുകൾ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്സിൻ കണ്ടെത്തി കേരള വെറ്റിനറി സർവകലാശാല. പത്ത് വർഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങൾ മൃഗസംരക്ഷണ വകുപ്പിന് ഉടൻ കൈമാറും കുട്ടനാട്, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ താറാവുകൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന രോഗമാണ് റൈമറിലോസിസ്.
താറാവുകൾ കൂട്ടം ചേർന്ന് നിൽക്കുകയും കഴുത്തിന്റെ നിയന്ത്രണം വിട്ട് താഴെ വീണ് ചത്തുപോകുന്ന അവസ്ഥയാണ് ഇത്. 2010 മുതൽ മൈക്രോ ബയോളജി വിഭാഗത്തിലെ ഗവേഷക ഡോ. പ്രിയയുടെ ഗവേഷണ ഫലമായാണ് വാക്സിൻ വികസിപ്പിച്ചത്. 21 തരത്തിലുള്ള റൈമറില ബാക്ടീരിയയിൽ നിന്ന് കേരളത്തിൽ താറാവുകളിൽ കാണുന്ന ബാക്ടീരിയയുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞാണ് വാക്സിൻ വികസിപ്പിച്ചത്.
പുതിയ തരത്തിലുള്ള ബാക്ടീരിയകൾ പ്രത്യക്ഷപ്പെട്ടാൽ അവയുടെ പ്രത്യേകതകൾക്കനുസരിച്ച് വാക്സിൻ മാറ്റി നിർമ്മിക്കാനാവും.ഇത് കണ്ടെത്താനും അറിയിക്കാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. നിർമ്മാണം തുടങ്ങിയാൽ ചുരുങ്ങിയ ചിലവിൽ തന്നെ കർഷകരിലേക്ക് വാക്സിൽ എത്തിക്കാനാവും എന്നാണ് സർവകലാശാലയുടെ പ്രതീക്ഷ