ആകാശത്ത് നിന്നും വീണത് എന്ത്; ആശങ്കയോടെ ഒരു ഗ്രാമം.!
പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
പാറ്റ്ന: അജ്ഞാത വസ്തു ഗ്രാമത്തിലെ പാടത്ത് പതിച്ചതിന്റെ ഞെട്ടലിലാണ് മധുബനിയിലെ ഒരു ബിഹാറീ ഗ്രാമം. ഗ്രാമത്തില്‍ വീണത് ഉല്‍ക്കയാണോ, അല്ല മറ്റ് വല്ല വസ്തുവാണോ എന്ന് മഹാദേവഗ്രാമത്തിലെ ജനങ്ങള്‍ക്ക് മനസിലായില്ല. ഉൽക്കപോലൊരു വസ്തു വലിയ ശബ്ദത്തോടെ വയലിൽ വന്നു പതിച്ചത്രേ. 15 കിലോയോളം ഭാരംവരുന്ന പാറക്കല്ലുപോലുള്ള ശിലാ വസ്തുവാണ് വന്നു വീണത്. എന്തായാലും സംഭവം വലിയ വാര്‍ത്തയായി.
പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. 15 കിലോയോളം ഭാരംവരുന്ന പാറക്കല്ലുപോലുള്ള ശിലാ വസ്തുവാണ് വന്നു വീണത്. പതിച്ചപ്പോള്‍ ഇത് ചെറുതായി പുകയുന്നുണ്ടായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. ശിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
കാന്തിക സ്വഭാവമുള്ള പാറക്കഷണത്തെ പാറ്റ്നയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. സൗരയൂഥത്തിലുള്ള ചെറിയ വസ്തുക്കളെയാണ് ഉല്‍ക്കകള്‍ എന്നു വിളിക്കുന്നത്. ഇവയ്ക്കു മീറ്ററുകള്‍ മുതല്‍ കിലോ മീറ്ററുകള്‍ വരെ ചുറ്റളവുണ്ടാകും. ഇവ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങി പതിക്കുമ്പോള്‍ കത്തി നശിക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്.