ഈ 'ടെക്നോളജി'യേക്കുറിച്ച് പുതിയ ഐഡിയകള്‍ ഉണ്ടോ? വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്

ഇതിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നത്. അതിനാലാണ് ഇത്തരമൊരു ഗംഭീര ഓഫറുമായി ഇലോണ്‍ മസ്ക് എത്തിയത്

Elon Musk  promise 100 million dollar prize for development of the best technology to capture carbon dioxide emissions

ഈ ടെക്നോളജിയേക്കുറിച്ച് കാര്യമായ ധാരണയുണ്ടോ എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇലോണ്‍ മസ്ക് നല്‍കുന്ന വന്‍തുക. 10 കോടി ഡോളറാണ് സമ്മാനത്തുക. കാര്‍ബണ്‍ ഡയോക്സൈഡ് എമിഷന്‍ പിടിച്ചെടുക്കാനുള്ള മികച്ച ടെക്നോളജിക്കാണ് ടെസ്ല മേധാവി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതിയിലേക്ക് വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്സൈഡ് എമിഷന്‍ പിടിച്ചെടുക്കുന്നത് വളരെ അത്യാവശ്യമെന്നാണ് ഇലോണ്‍ മസ്ക് വിശദമാക്കുന്നത്.

ഇത് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ പൂര്‍ണമായും പരിസ്ഥിതി സൌഹാര്‍ദ്ദമായിരിക്കാന്‍ സാധിക്കുവെന്നാണ് ഇലോണ്‍ മസ്ക് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നത്. അതിനാലാണ് ഇത്തരമൊരു ഗംഭീര ഓഫറുമായി ഇലോണ്‍ മസ്ക് എത്തിയത്. ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച് കാര്‍ബണ്‍ പുറംതള്ളളില്‍ കുത്തനെ കൂടുന്നുവെന്നാണ്.

 

സീറോ എമിഷന്‍ ടാര്‍ഗെറ്റില്‍ എത്താനായി പുറതള്ളുന്ന കാര്‍ബണ്‍ പിടിച്ചെടുക്കുക തന്നെവേണമെന്നാണ് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും വിശദമാക്കുന്നത്. സമ്മാനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കിന്‍റെ പ്രഖ്യാപനത്തേക്കുറിച്ച് ടെസ്ലയില്‍ നിന്നും മറ്റ് അറിയിപ്പുകളും ഉണ്ടായിട്ടില്ല. ടെസ്ലയ്ക്ക് പുറമേ സ്പേയ്സ് എക്സ്, ന്യൂറിലിങ്ക് എന്ന സ്റ്റാര്‍ട്ട് അപ്പിന്‍റെയും മേധാവിയാണ് ഇലോണ്‍ മസ്ക്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്നോളജിയുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനത്തില്‍ ഇതിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios