കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു; സംഭവം പ്രത്യേകം പഠിച്ച് ശാസ്ത്രകാരന്മാര്‍
പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. വലത് കാലിലെ വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്.
കാന്‍ബറ: ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു. 86 കാരിയായ സ്ത്രീ കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ കാലില്‍ കൊത്തുകയായിരുന്നു.കൊത്തില്‍ കാലിലെ ഞെരമ്പുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. വലത് കാലിലെ വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്. ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയതായി യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്‍ഡ് പറയുന്നു.
പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്നതാണ് ഇത് തെളിയിക്കുന്നത്. മൃഗങ്ങളുടെ ആക്രമണം തടയാനുള്ള ശ്രമം പ്രായം കൂടിയവര്‍ കൂടുതലായി നടത്തും എങ്കിലും, അവര്‍ക്ക് അതിന് ബാലന്‍സ് ലഭിക്കണമെന്നില്ല. ഈ മരണത്തിന്‍റെ വിവിധ കാരണങ്ങള്‍ പഠന വിഷയമാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് മെഡിസിന്‍ പാത്തോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.